ലീഡറുടെ വിശ്വസ്തന്‍ ബിജെപിയില്‍; കോണ്‍ഗ്രസ് വിട്ടത് മുന്‍ കെപിസിസി എക്‌സിക്യൂട്ടീവ് അംഗം

തിരുവനന്തപുരം നഗരസഭ മുന്‍ പ്രതിപക്ഷ നേതാവ് മഹേശ്വരന്‍ നായര്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് .കെ കരുണാകരന്റെ വിശ്വസ്തനും കെ.പി.സി.സി മുന്‍ എക്‌സിക്യൂട്ടീവ് അംഗമായിരുന്നു. രണ്ടര വര്‍ഷമായി കോണ്‍ഗ്രസുമായി മഹേശ്വരന്‍ നായര്‍ സഹകരിക്കുന്നില്ലെന്നും കെ.പി.സി.സി പുനസംഘടനയില്‍ പദവി കിട്ടാതെ വന്നതോടെയാണ് മഹേശ്വരന്‍ നായര്‍ അകന്നതെന്നും ഡി.സി.സി പ്രസിഡന്റ് പാലോട് രവി പറഞ്ഞു.

ALSO READ ; ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ ഹൃദയം തകരുന്ന ഇമോജി; കാരണം വ്യക്തമാക്കി സൂര്യകുമാര്‍ യാദവ്

പാര്‍ട്ടി നേതൃത്വം പരാജയമാണെന്നും സജീവ പ്രവര്‍ത്തകരെ പാര്‍ട്ടി പരിഗണിക്കില്ലെന്നും മഹേശ്വരന്‍ നായര്‍ വ്യക്തമാക്കി. ഉപാധികള്‍ ഒന്നുമില്ലാതെയാണ് ബിജെപിയില്‍ അംഗത്വം എടുക്കുന്നത്. തിരുവനന്തപുരത്തിന്റെ വികസനം മാത്രമാണ് ലക്ഷ്യം,. തിരുവനന്തപുരത്തിന്റെ മുഖഛായ മാറ്റാന്‍ രാജിവ് ചന്ദ്രശേഖറിന് കഴിയും. രാജീവിന്റെ വികസന കാഴ്ചപ്പാടാണ് തന്നെ ബിജെപിയിലേക്ക് എത്തിച്ചതെന്നും മഹേശ്വരന്‍ നായര്‍ കൂട്ടിചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News