മയ്യഴി പുഴ വ്യാപകമായി കയ്യേറിയതായി പരാതി; നിയമ നടപടി സ്വീകരിക്കണമെന്ന് പുഴ സംരക്ഷണ സമിതി

നാദാപുരം തെരുവം പറമ്പില്‍ മയ്യഴി പുഴ വ്യാപകമായി കയ്യേറിയതായി പരാതി. നിര്‍മാണത്തിനായി പുഴയോരം മണ്ണിട്ട് മൂടിയ നിലയിലാണ്. ഏക്കര്‍ കണക്കിന് ഭൂമിയാണ് കൈയ്യേറിയത്. നടപടി ആവശ്യപ്പെട്ട്, പുഴ സംരക്ഷണ സമിതി ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. നാദാപുരം വില്ലേജിലെ തെരുവംപറമ്പ് വയോജന പാര്‍ക്കിന് സമീപം കിണമ്പ്രക്കുന്നിന് താഴെയാണ് മയ്യഴി പുഴ നികത്തി വ്യാപകമായി കയ്യേറിയത്. ജില്ലാ കളക്ടര്‍ക്കും റവന്യൂ വകുപ്പിനും പുഴ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ പരാതി നല്‍കി.

ALSO READ: വിദ്യാര്‍ത്ഥിനിക്ക് പീഡനം : പത്ത് ദിവസത്തിനുള്ളില്‍ രണ്ടുപേരൊഴികെ എല്ലാ പ്രതികളെയും അഴികള്‍ക്കുള്ളിലാക്കി കേരള പൊലീസ്

കാലവര്‍ഷത്തില്‍ ഉരുള്‍പൊട്ടലും, പ്രകൃതിക്ഷോഭവും ഉണ്ടായി വന്‍ തോതില്‍ മലവെള്ള പാച്ചില്‍ ഉണ്ടാകുന്ന പുഴയാണിത്. സ്വാഭാവിക നീരൊഴുക്ക് തടസപ്പെടുത്തി നടത്തുന്ന പ്രവൃത്തികള്‍ അടിയന്തരമായി തടയണമെന്നും, ഇതിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ ക്രിമിനല്‍ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും പുഴ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

ALSO READ: ഉമാ തോമസ് എംഎല്‍എയെ ആശുപത്രിയിൽ സന്ദർശിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ

വിലങ്ങാട് ഉരുള്‍ പൊട്ടലില്‍ മണ്ണും പാറകളും ഒലിച്ചിറങ്ങി പുഴയുടെ മിക്ക ഭാഗങ്ങളും നിറഞ്ഞിരുന്നു. സ്വകാര്യ വ്യക്തി നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനത്തിന് റവന്യൂ വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്നും ആക്ഷേപമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News