തട്ടിപ്പ് അറിഞ്ഞിട്ടും മറച്ചുവച്ചു എന്ന ഗുരുതര ആരോപണമാണ് അന്‍വര്‍ സാദത്ത് എംഎല്‍എയ്‌ക്കെതിരെ ഉയരുന്നത്. മഹിളാ കോണ്‍ഗ്രസിന്റെ ജില്ലാ സെക്രട്ടറിയും ഭര്‍ത്താവും ഉള്‍പ്പെട്ട തട്ടിപ്പ് മറച്ചുവയ്ക്കാന്‍ ശ്രമിച്ച നേതൃത്വം, സംഭവം വാര്‍ത്തയായതോടെ ഇരുവരെയും തള്ളിപ്പറയുകയായിരുന്നു
സമാനതകളില്ലാത്ത കുറ്റകൃത്യത്തിന് ഇരയായ പെണ്‍കുട്ടിയുടെ കുടുംബം സമാനതകളില്ലാത്ത ഒരു തട്ടിപ്പിന് കൂടി ഇരയായി എന്നതാണ് നാണക്കേടായത്. ഒരു കുടുംബത്തിന്റെ നിസ്സഹായാവസ്ഥ മഹിളാ കോണ്‍ഗ്രസ് നേതാവും ഭര്‍ത്താവും ചേര്‍ന്ന് മുതലാക്കുകയായിരുന്നു. അന്‍വര്‍ സാദത്ത് എംഎല്‍എ ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കളിലേക്കും സംശയത്തിന്റെ മുന നീളുന്നു എന്നതാണ് കോണ്‍ഗ്രസ് നേതൃത്വത്തെ ഇപ്പോള്‍ അലട്ടുന്നത്. തട്ടിപ്പ് നടന്ന് ആഴ്ചകള്‍ പിന്നിട്ടശേഷമാണ് മാധ്യമങ്ങളില്‍ വാര്‍ത്തയായത്.
Also Read : ആലുവയിലെ അഞ്ചു വയസുകാരിയുടെ കുടുംബത്തിന് വീട് വാടകയ്ക്ക് എടുത്തു നൽകാമെന്ന് പറഞ്ഞ് മുനീർ 20,000 രൂപ വാങ്ങി
എന്നാല്‍ അതിന്നും ഏറെ മുന്‍പേ എംഎല്‍എ അടക്കമുള്ള നേതാക്കള്‍ സംഭവം അറിഞ്ഞിരുന്നു എന്ന് വ്യക്തമായി. വിവരം പൊലീസില്‍ അറിയിക്കാനോ അവര്‍ക്ക് നഷ്ടപ്പെട്ട പണം തിരികെ ലഭിക്കാനോ ഒരു ഇടപെടലും അന്‍വര്‍ സാദത്ത് എംഎല്‍ എ നടത്തിയില്ല. എംഎല്‍എ, പ്രതികളെ സംരക്ഷിച്ചു എന്ന് ഇടതു മുന്നണി ആരോപിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്.
തട്ടിപ്പ് താന്‍ നേരത്തെ അറിഞ്ഞിരുന്നുവെന്ന വിവരം അന്‍വര്‍ സാദത്ത് എംഎല്‍എ സമ്മതിക്കുന്നുണ്ട്. എന്ത് കൊണ്ട് പോലീസില്‍ അറിയിച്ചില്ല എന്ന ചോദ്യത്തിന് വ്യക്തമായ ഒരു വിശദീകരണം എംഎല്‍എയ്ക്കില്ല. അന്‍വര്‍ സാദത്ത് എംഎല്‍എയുടെ ഉള്‍പ്പെടെ പ്രമുഖ നേതാക്കളുടെ അടുപ്പക്കാരനാണ് പണം തട്ടിയ മുനീര്‍. കോണ്‍ഗ്രസിന്റെ ജില്ലയിലെ പ്രധാന നേതാക്കളില്‍ ഒരാളാണ് ഹസീന മുനീര്‍. തട്ടിപ്പ് അറിഞ്ഞിട്ടും പുറത്തു പറയാതെ എംഎല്‍എ ഇരുവരെയും സംരക്ഷിച്ചു എന്നാണ് ആരോപണം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here