ബ്ലോക്ക്‌, മണ്ഡലം ഭാരവാഹി പ്രഖ്യാപനം ; മഹിളാ കോൺഗ്രസിൽ പ്രതിഷേധം

മണ്ഡലം, ബ്ലോക്ക്‌ ഭാരവാഹികളെ സംസ്ഥാന പ്രസിഡന്റ്‌ ജെബി മേത്തർ ഏകപക്ഷീയമായി നാമനിർദേശം ചെയ്‌തതിൽ മഹിളാ കോൺഗ്രസിൽ കടുത്ത പ്രതിഷേധം. മുതിർന്ന നേതാക്കൾ പുതുപ്പള്ളി തെരഞ്ഞെടുപ്പുപ്രചാരണ തിരക്കിലായിരിക്കെ ഗ്രൂപ്പ്‌ നേതാക്കളോടോ മുതിർന്ന മഹിളാ കോൺഗ്രസ്‌ നേതാക്കളോടോ ആലോചിക്കാതെ വി ഡി സതീശന്റെ താൽപ്പര്യപ്രകാരം ഭാരവാഹികളെ നിശ്ചയിച്ചതാണ്‌ എതിർപ്പിന്‌ കാരണം.

also read:രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കോഴിക്കോട്; ഉപദേശക സമിതി രൂപികരിച്ചു

ജെബി മേത്തർ സംസ്ഥാന പ്രസിഡന്റായശേഷം എ, ഐ ഗ്രൂപ്പുകളുടെ മുതിർന്ന മഹിളാനേതാക്കളെ സംഘടനാപരിപാടികളിൽപ്പോലും പങ്കെടുപ്പിക്കുന്നില്ലെന്ന ആക്ഷേപമുണ്ട്‌. അതിനിടെയാണ്‌ ഭാരവാഹികളെ തീരുമാനിച്ചതിലെ അവഗണന. ജില്ലാ പ്രസിഡന്റുമാരെ ഏകപക്ഷീയമായി തീരുമാനിച്ചതിനെതിരെ തിരുവനന്തപുരം ഉൾപ്പെടെ പല ജില്ലകളിലും പരസ്യപ്രതിഷേധമുണ്ടായി. പലരും സംഘടന വിട്ടു. അതാണ്‌ പുതുപ്പള്ളി തെരഞ്ഞെടുപ്പുതിരക്കിനിടയിൽ പരസ്യപ്രതിഷേധമുണ്ടാകില്ലെന്ന കണക്കുകൂട്ടലിൽ ആഗസ്‌ത്‌ 30ന്‌ ബ്ലോക്ക്‌, മണ്ഡലം ഭാരവാഹികളെ പ്രഖ്യാപിച്ചതെന്നാണ്‌ എ, ഐ ഗ്രൂപ്പ്‌ നേതാക്കളുടെ ആരോപണം.

also read:സംസ്ഥാനത്ത് ഈ മാസം ഒമ്പത് വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

രമേശ്‌ ചെന്നിത്തല, കെ സി ജോസഫ്‌ എന്നീ ഗ്രൂപ്പ്‌ നേതാക്കളോടോ പത്മജ വേണുഗോപാൽ, ഷാനിമോൾ ഉസ്‌മാൻ, സിമി റോസ്‌ബെൽ ജോൺ എന്നീ മുതിർന്ന മഹിളാ കോൺഗ്രസ്‌ നേതാക്കളോടോ ആശയവിനിമയം നടത്താതെ ജെബി മേത്തർ ഏകപക്ഷീയമായി എടുത്ത തീരുമാനം മരവിപ്പിച്ചില്ലെങ്കിൽ വരുംദിവസങ്ങളിൽ പരസ്യപ്രതിഷേധത്തിലേക്കു നീങ്ങാനാണ്‌ മഹിളാ കോൺഗ്രസിലെ എ, ഐ ഗ്രൂപ്പുകളുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News