എം എം മണിക്കെതിരെ വംശീയ അധിക്ഷേപവുമായി മഹിള കോണ്‍ഗ്രസ് നേതാവ്; ചിമ്പാന്‍സിയുടെ മുഖവുമായി സാദൃശ്യപ്പെടുത്തിയുള്ള പോസ്റ്റിനെതിനെതിരെ സോഷ്യല്‍ മീഡിയ

എം എം മണിക്കെതിരെ അധിക്ഷേപ പോസ്റ്റുമായി മഹിള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദു ചന്ദ്രന്‍. ചിമ്പാന്‍സിയുടെ മുഖവുമായി സാദൃശ്യപ്പെടുത്തി എഡിറ്റ് ചെയ്ത എം എം മണിയുടെ ഫോട്ടോയാണ് ബിന്ദു ചന്ദ്ര സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ പോസ്റ്റിനെതിരെ രൂക്ഷവിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

മഹിളാ കോണ്‍ഗ്രസു പോലൊരു പ്രസ്ഥാനത്തിന്റെ തലപ്പത്തിരിക്കുന്ന ഒരു നേതാവ് ഇത്തരത്തിലൊരു പ്രവര്‍ത്തി ചെയ്തതിലാണ് രൂക്ഷ വിമര്‍ശനം ഉയരുന്നത്. ഇതിലൂടെ കോണ്‍ഗ്രസിന്‍റെയും മഹിളാ കോണ്‍ഗ്രസിന്‍റെയും നിലവാരമാണ് പുറത്തു കാണാന്‍ സാധിക്കുന്നതെന്നും കമന്‍റുകള്ളിലൂടെ ചൂണ്ടികാട്ടുന്നു.

നിറത്തിന്‍റെയും വേഷത്തിന്‍റെയും പേരില്‍  ഇപ്പോ‍ഴും ആളുകളെ കളിയാക്കുന്ന നേതാക്കള്‍ കോണ്‍ഗ്രസു പോലൊരു ദേശീയ പാര്‍ട്ടിയിലുള്ളത് പ്രസ്ഥാനത്തിന് തന്നെ വളരെ മോശമാണെന്നും സോഷ്യല്‍ മീഡിയ പറയുന്നു.

 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News