അന്ന് ഉണക്കമത്തി എന്ന് വിളിച്ചിരുന്നവർ ഇന്ന് എന്നെയൊന്ന് കാണണം; ബോഡി ഷെയ്‌മിങ്ങിനെ കുറിച്ച് മഹിമ

ആർഡിഎക്‌സ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് മഹിമ നമ്പ്യാർ. കാര്യസ്ഥൻ എന്ന സിനിമയിൽ ക്യാരക്ടർ റോളിലൂടെയാണ് മഹിമ സിനിമയിൽ എത്തിയത്. തമിഴ് ഇൻഡസ്‌ട്രിയിലായിരുന്നു താരം സജീവമായിരുന്നത്. മാസ്റ്റർപീസ്, മധുര രാജ, വാലാട്ടി തുടങ്ങിയ മലയാള ചിത്രങ്ങളിൽ ക്യാരക്ടർ റോളുകൾ ചെയ്തിരുന്നെങ്കിലും ആർ ഡി എക്‌സ് ആണ് മഹിമയ്ക്ക് ഒരു താര പരിവേഷം നൽകിയത്. ഇപ്പോഴിതാ ബോഡി ഷെയ്‌മിങ്ങിനെ കുറിച്ച് മഹിമ പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.

മഹിമ പറഞ്ഞത്

ALSO READ: 1998 ല്‍ ആള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ ഉദ്ഘാടനം ചെയ്തത് പ്രിയപ്പെട്ട മമ്മൂട്ടിക്കാ ആയിരുന്നു, എന്റെ ഇച്ചാക്ക; മോഹൻലാൽ

എന്റെ ക്ലാസിലെ ബോയ്സ് ഒക്കെ എന്നെ ഉണക്ക മത്തി എന്ന് വിളിക്കുമായിരുന്നു. അന്നത് ബോഡി ഷെയ്‌മിങ് ആണെന്ന് നമുക്ക് അറിയില്ലലോ. അന്ന് എന്നെ ഉണക്ക മത്തി എന്ന് വിളിച്ചവർ ഇപ്പോൾ എന്നെ ഒന്ന് കാണണം. ഇപ്പോൾ അത്യാവശ്യം ഡീസന്റ് ആയിട്ടുള്ള ലുക്ക് ഉണ്ട് എന്നാണ് തോന്നുന്നത്. അന്ന് ഉണക്ക മത്തി എന്ന് വിളിച്ചെങ്കിൽ ഇപ്പോൾ പച്ചമത്തിയെന്ന വ്യത്യാസം മാത്രമേയുള്ളൂ,’ മഹിമ നമ്പ്യാർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News