എന്റെ യഥാർത്ഥ പേര് ഇതല്ല, ന്യൂമറോളജി നോക്കിയിട്ട് അവരാണ് ഇങ്ങനെ ചെയ്തത്; തുറന്നു പറഞ്ഞ് മഹിമ നമ്പ്യാർ

ആർഡിഎക്സ് എന്ന മലയാള ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മഹിമ നമ്പ്യാർ. നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ആർഡിഎക്സിലൂടെയാണ് മഹിമ ശ്രദ്ധേയമായ താരമായത്. ഇപ്പോഴിതാ തന്റെ യഥാർത്ഥ പേരും അത് വന്ന വഴിയും വെളിപ്പെടുത്തിയിരിക്കുകയാണ് മഹിമ.

മഹിമ പറഞ്ഞത്

ALSO READ: എല്ലാത്തിനും ഒരു പരിധിയുണ്ട്, ഫോട്ടോ എടുക്കാൻ എന്റെ അനുവാദം വേണം; പാപ്പരാസികൾക്കെതിരെ സിദ്ധാര്‍ത്ഥ്

എന്റെ ശരിക്കുമുള്ള പേര് ഗോപിക എന്നാണ്. ഗോപിക പാലാട്ട് ചിറക്കര വീട്ടിൽ എന്നാണ് മുഴുവൻ പേര്. ഞാൻ കാര്യസ്ഥനിൽ അഭിനയിക്കുന്ന ടൈമിൽ ഗോപിക എന്ന് തന്നെ ആയിരുന്നു പേര്.

പിന്നെ ആദ്യത്തെ തമിഴ് സിനിമ ചെയ്യുന്ന സമയത്താണ് പേരിന് മാറ്റം വന്നത്. അവർക്ക് ഈ ന്യൂമറോളജിയൊക്കെ നോക്കുന്ന ശീലങ്ങളുണ്ട്. അങ്ങനെ ആദ്യത്തെ തമിഴ് സിനിമ ചെയ്യുമ്പോഴാണ് എം എന്ന അക്ഷരം എനിക്ക് നല്ലതാണെന്ന് പറഞ്ഞ് ആ സിനിമയുടെ പ്രൊഡ്യൂസർ പ്രഭു സോളമൻ സാറാണ് എനിക്ക് മഹിമ എന്ന പേരിടുന്നത്.

ALSO READ: പൃഥ്വിരാജിനെക്കാൾ മൂല്യം ശ്രുതി ഹാസന്? പ്രശാന്ത് നീലിന് 100 കോടി, സലാറിലെ താരങ്ങളുടെ പ്രതിഫലം പുറത്ത്; ഇത് ന്യായമോ എന്ന് ആരാധകർ

അത് കഴിഞ്ഞ ശേഷം വീണ്ടും ന്യൂമറോളജി നോക്കിയിട്ട് പറഞ്ഞു, രണ്ട് പേരുണ്ടെങ്കിൽ കരിയറിന് നല്ല വളർച്ച ഉണ്ടാവുവെന്ന്. അങ്ങനെയാണ് നമ്പ്യാർ എന്ന പേരും കൂടെ ഇട്ടത്. ഇപ്പോൾ 11 വർഷമായി. ആ പേര് വന്നതിന് ശേഷം വളർച്ച ഉണ്ടായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News