കൊറിയന്‍ ഡെവലപ്പര്‍മാരായ ക്രാഫ്റ്റണ്‍ പബ്ജിയുടെ ഇന്ത്യയിലെ നിരോധനത്തിനു പിന്നാലെ അവതരിപ്പിച്ച ഗെയിമാണ് ബാറ്റില്‍ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യ (BGMI). നിരവധി ആരാധകരുള്ള ഗെയിം ഇപ്പോൾ ഇന്ത്യയിലെ മുന്‍നിര കാര്‍ കമ്പനിയായ മഹീന്ദ്രയുമായി കൈകോര്‍ത്തിരിക്കുകയാണ്.
മഹീന്ദ്രയുടെ പുത്തൻ ഇലക്ട്രിക്ക് കാറാണ് BE 6. ഇപ്പോൾ ഇതാ കാർ ബിജെഎംഐയിൽ അവതരിപ്പിക്കാൻ പോകുകയാണ് ക്രാഫ്റ്റൺ. ഫ്യൂചറിസ്റ്റിക് ഡിസൈനിലെത്തുന്ന BE 6 ഗെയിമിനെ കൂടുതല്‍ ആകര്‍ഷകമാക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. മോഡേണ്‍ ഫ്യൂച്ചറിസ്റ്റിക് ഡിസൈന്‍ ഘടകങ്ങളോട് കൂടിയ ആകര്‍ഷകമായ സ്‌റ്റൈലിംഗും പ്രീമിയം, സ്പോര്‍ടി ഫീല്‍ തരുന്ന ഇന്റീരിയറും BE 6നെ വാഹന പ്രേമികളെ വളരെയധികം ആകർഷിച്ചിട്ടുണ്ട്.
Also Read: റോയല്‍ എന്‍ഫീല്‍ഡ് ഫ്ലയിങ് ഫ്ലീക്ക് ഇനി ക്വാല്‍കോം ടെക് കരുത്ത്
BE 6 ഇവിയുമായുള്ള ഇന്‍-ഗെയിം ഇന്ററാക്ഷൻ ഗെയിമർമാർക്ക് ലഭ്യമാകും. BE 6 ഇവിയുമായുള്ള ഇന്‍-ഗെയിം ഇന്ററാക്ഷന് പുറമെ കളിക്കാര്‍ക്ക് ക്വാണ്ടം, ക്രോണോ ചാര്‍ജ് സ്യൂട്ടുകള്‍, നിയോണ്‍ ഡ്രോപ്പ് BE 6 പാരച്യൂട്ട്, ഫ്‌ലാഷ്‌വോള്‍ട്ട് BE 6 ബാക്ക്പാക്ക്, വോള്‍ട്ട് ട്രേസര്‍ ഗണ്‍, സ്പാര്‍ക്ക്സ്‌ട്രൈക്ക് പാന്‍ പുതിയ തീം ഐറ്റംസും ലഭിക്കും.
ഗെയിമിലെ വിവിധ മിഷനുകളും ലെവലുകളും പൂര്‍ത്തിയാക്കുമ്പോള്‍ കളിക്കാര്‍ക്ക് യഥാര്‍ത്ഥ BE 6 സ്വന്തമാക്കാനുള്ള അവസരവുമുണ്ട്. ഇതിനായി ഗെയിമിൽ മഹീന്ദ്ര BE 6 എക്‌സ്‌ചേഞ്ച് സെന്റര്‍ മിഷന്‍ പൂര്‍ത്തിയാക്കി ‘നൈട്രോ വീല്‍’, ‘മഹീന്ദ്ര ഗിഫ്റ്റ് ബോക്‌സ്’ എന്നിവ നേടണം.
Also Read: എന്തിനാണ് വാഹനങ്ങളിൽ ഡിആർഎൽ ഘടിപ്പിക്കുന്നത്? അറിയാം പിന്നിലെ രഹസ്യം
പിന്നീട് ഗെയിമില്‍ മഹീന്ദ്ര ഇലക്ട്രിക് കാര്‍ ഉപയോഗിക്കുന്ന 10 മുതല്‍ 30 സെക്കന്‍ഡ് വരെ ദൈര്‍ഘ്യമുള്ള ഒരു വീഡിയോ റെക്കോര്‍ഡ് ചെയ്ത് ഇന്‍സ്റ്റാഗ്രാമിലോ യൂട്യൂബിലോ പോസ്റ്റ് ചെയ്യണം. . ‘BGMI’ എന്ന ടാഗും മഹീന്ദ്ര ഇലക്ട്രിക്കിന്റെ ഔദ്യോഗിക പേജുകളും #BGMIxMahindra, #UnleashTheCharge എന്നീ ഹാഷ്ടാഗുകളും പോസ്റ്റ് അപ്ലോഡ് ചെയ്യുമ്പോൾ ഉപയോഗിക്കണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here