ചെന്നൈയിൽ നടന്ന ‘അൺലിമിറ്റ് ഇന്ത്യ’ ഇവൻ്റിൽ ഔദ്യോഗികമായി മഹീന്ദ്ര തങ്ങളുടെ BE 6e ഇവി ഇന്ത്യയിൽ ലോഞ്ച് ചെയ്തു. മഹീന്ദ്രയുടെ ഇവി വിഭാഗത്തിലേക്കുള്ള പ്രധാനചുവടുവെപ്പാണ് പുതിയ BE 6e ഇവി ഓൾ-ഇലക്ട്രിക് ഫൈവ് സീറ്റർ കൂപ്പെ എസ്യുവി
കഴിഞ്ഞ വർഷം ഇംഗ്ലണ്ടിൽ മഹീന്ദ്ര BE 05 എന്ന കൺസെപ്റ്റ് വെളിപ്പെടുത്തിയിരുന്നു. അതിന്റെ പ്രൊഡക്ഷൻ പതിപ്പാണ് BE 6e . കൺസെപ്റ്റ് മോഡലിനോട് നീതി പുലർത്തുന്ന തരത്തിലാണ് BE 6eയുടെ ഡിസൈൻ എലമെന്റുകളും മറ്റു കാര്യങ്ങുളും.
Also Read: ലൈഫ് ടൈം ബാറ്ററി വാറൻ്റിയോടെ ഒരു ഇലക്ട്രിക് കാർ, ഇലക്ട്രിക് വാഹന വിപണിയിൽ വിപ്ലവം തീർത്ത് മഹീന്ദ്ര
18.90 ലക്ഷം രൂപയാണ് (എക്സ് ഷോറൂം) BE 6e ൻ്റെ പ്രാരംഭ വില. INGLO പ്ലാറ്റ്ഫോമിലാണ് BE 6e ഇവി ഒരുക്കിയിരിക്കുന്നത്. കൂപ്പെ ശൈലിയിലുള്ള റൂഫ് പൂർണ്ണമായും ഒരു ലാമിനേറ്റഡ് ഗ്ലാസ് യൂണിറ്റിലാണ് ഒരുക്കിയിരിക്കുന്നത് എന്നത് വാഹനത്തിന്റെ ആകർഷണീയത വർധിപ്പിക്കുന്നു. ഈ ഗ്ലാസ് റൂഫ് ദോഷകരമായ UV റെയ്സിൽ നിന്നും പ്രൊട്ടക്ഷൻ നൽകുകയും ചെയ്യുന്നു.
വയർലെസ് ഫോൺ ചാർജറുകൾ, എയർ പ്യൂരിഫയർ സിസ്റ്റം എന്നിവ കൂടാതെ ഹർമാൻ കാർഡൺ 16 -സ്പീക്കർ ഹൈ -ഫൈ ഓഡിയോ സിസ്റ്റവും വാഹനത്തിലുൾപ്പെടുന്നു. 1400 വാട്ട്സ് സിസ്റ്റം ഔട്ട്പുട്ടും ഡോൾബി അറ്റ്മോസ് ടെക് ഫീച്ചറുകളും ഇത് വാഗ്ദാനം ചെയ്യുന്നു. ഈ ഓഡിയോ സിസ്റ്റം എ ആർ റഹ്മാൻ്റെ സഹായത്തോടെ വികസിപ്പിച്ചെടുത്തതാണ്.
Also Read: വണ്ടി പ്രാന്തന്മാരേ ഇതിലേ; നിങ്ങളുടെ ഇഷ്ട വാഹനങ്ങള്‍ക്ക് വന്‍ ഓഫര്‍
59 kWh/79 kWh LFP ബാറ്ററി പായ്ക്ക് ഇങ്ങനെ രണ്ട് ഓപ്ഷനുകളിലാണ് വാഹനം ലഭ്യമാകുന്നത്. കൂടാതെ ഫയർ, വാട്ടർ, വൈബ്രേഷനുകൾ എന്നിവയെ വളരെ ഫലപ്രദമായി പ്രതിരോധിക്കും എന്നും കമ്പനി അവകാശപ്പെടുന്നു. 20 ശതമാനത്തിൽ നിന്ന് 80 ശതമാനം വരെ ചാർജ് ആകാൻ 20 മിനിറ്റ് സമയം മാത്രമേ എടുക്കുകയുള്ളൂ. 175kW DC ചാർജറും സപ്പോർട്ട് ചെയ്യുന്നു. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ BE 6e ക്ക് വെറും 6.7 സെക്കൻഡ് മതിയാകും.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here