പുത്തന്‍ ലുക്കില്‍ മഹീന്ദ്ര ബൊലേറോ; ആധുനിക ഡിസൈന്‍ നല്‍കി നവീകരിക്കാന്‍ മഹീന്ദ്ര

സാധാരണക്കാരുടെ ഫോര്‍ച്യൂണര്‍ ആക്കുന്ന നൂതന ഫീച്ചറുകളും ആധുനിക ഡിസൈനും നല്‍കി ബൊലേറോ എസ്യുവിയെ നവീകരിക്കാന്‍ മഹീന്ദ്ര പദ്ധതിയിടുന്നു ഈ വര്‍ഷം അവസാനത്തോടെ എസ്യുവി ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പുതിയ എല്‍ഇഡി ഹെഡ്ലാമ്പുകള്‍, ടെയില്‍ലാമ്പുകള്‍, അലോയ് വീലുകള്‍, പുനര്‍രൂപകല്‍പ്പന ചെയ്ത ഫ്രണ്ട് ഗ്രില്‍ എന്നിവ ഇതിന് കൂടുതല്‍ ന്യൂജനറേഷന്‍ ആന്‍ഡ് സ്‌റ്റൈലിഷ് ലുക്കും നല്‍കും.

Alsoഗഗന്‍യാന്‍ ബഹിരാകാശ ദൗത്യത്തിനുള്ള നാലംഗ സംഘത്തിന് അഭിവാദ്യങ്ങള്‍: മുഖ്യമന്ത്രി പിണറായി വിജയന്‍

പുതുക്കിയ ഡാഷ്ബോര്‍ഡ്, പുതിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, യാത്രക്കാരുടെ സുഖസൗകര്യങ്ങള്‍ക്കായി മികച്ച നിലവാരമുള്ള ഇരിപ്പിടങ്ങള്‍ എന്നിവയ്ക്കൊപ്പം പുതിയ ബൊലേറോ 2024-ന് പ്രീമിയം ടച്ച് ലഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കൂടുതല്‍ പ്രീമിയം ഫീച്ചറുകളും മെക്കാനിക്കല്‍ ഘടകങ്ങളും ഉപയോഗിച്ച് മഹീന്ദ്ര ഇന്റീരിയര്‍ മാറ്റുമെന്ന് പ്രതീക്ഷിക്കുന്നു.

പുതിയ ബൊലേറോ ഒന്നിലധികം ഷേഡുകളിലും ലഭ്യമായേക്കാം. ഇത് ഉപഭോക്താക്കളെ കൂടുതല്‍ ഓപ്ഷനുകള്‍ അനുവദിക്കും. വരാനിരിക്കുന്ന മഹീന്ദ്ര ബൊലേറോ അഞ്ച് സീറ്റര്‍, ഏഴ് സീറ്റര്‍ കോണ്‍ഫിഗറേഷനുകളില്‍ ലഭ്യമാകാന്‍ സാധ്യതയുണ്ട്. പുതിയ ബൊലേറോ 2024-ല്‍ 1.5 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എഞ്ചിന്‍ നല്‍കിയേക്കാന്‍ സാധ്യതയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News