ഇന്ത്യയിലെ ഏറ്റവും മികച്ച നാല് കാര്‍ നിര്‍മ്മാതാക്കളില്‍ ഒന്നാണ് മഹീന്ദ്ര. ജനുവരി മുതല്‍ എസ്‌യുവികളുടെയും വാണിജ്യ വാഹനങ്ങളുടെയും വില വർധിപ്പിക്കുമെന്ന് മഹീന്ദ്ര. വില 3 ശതമാനം വരെയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. വില വര്‍ധന തീരുമാനത്തിന് പിന്നിലെ മറ്റ് കാര്‍ നിര്‍മ്മാതാക്കളുടെ അതേ കാരണങ്ങള്‍ തന്നെയാണ് മഹീന്ദ്രയും നിരത്തിയിരിക്കുന്നത്.
പണപ്പെരുപ്പം മൂലമുള്ള ഇന്‍പുട്ട് ചെലവുകള്‍ കൂടിയതും വാഹന പാര്‍ട്സുകളുടെ വില വര്‍ധിച്ചതുമാണ് വില വർദ്ധനവിന് കാരണം. XUV700, സ്‌കോര്‍പിയോ-N, ഥാര്‍ റോക്‌സ്, ഥാര്‍ 3 ഡോര്‍, XUV 3XO, ബൊലേറോ, ബൊലേറോ നിയോ തുടങ്ങിയ എസ്‌യുവികളും ഇലക്ട്രിക് എസ്‌യുവിയായ XUV400 ഇവിയുമാണ് ഇന്ത്യയില്‍ മഹീന്ദ്ര വില്‍ക്കുന്ന വാഹനങ്ങൾ.
വില കൂടാതെ തന്നെ മഹീന്ദ്രയുടെ കാറുകൾ വാങ്ങാൻ പറ്റിയ മാസം ഡിസംബർ ആണ്. മഹീന്ദ്രയുടെ സ്‌കോര്‍പിയോ-N, XUV700, ഥാര്‍ റോക്സ് എന്നിവയാണ് മഹീന്ദ്രയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന എസ്‌യുവികള്‍. നവംബറില്‍ 46,000 എസ്‌യുവികള്‍ ആണ് മഹീന്ദ്ര വിറ്റത്.
also read: വമ്പൻ ഓഫറുകളുമായി ഫോക്‌സ്‌വാഗണ്‍
അതേസമയം അടുത്ത വര്‍ഷം മുതൽ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം കൂട്ടാനുള്ള ഒരുക്കത്തിലാണ് മഹീന്ദ്ര. അതേത്തുടർന്ന് ആഭ്യന്തര വാഹന നിര്‍മാതാക്കള്‍ XEV 9e, BE 6e എന്നീ ഇലക്ട്രിക് എസ്‌യുവികള്‍ പുറത്തിറക്കിയിരുന്നു. 2025 ഫെബ്രുവരി മുതല്‍ പുത്തന്‍ കാറുകളുടെ ബുക്കിംഗ് ആരംഭിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here