വാഹനപ്രേമികളേ, ഇതാ നിങ്ങള്‍ക്കൊരു സ്വപ്നം; മഹീന്ദ്രയുടെ ഈ ഫാമിലി എസ്‌യുവി ഇനി നിരത്തുകള്‍ ഭരിക്കും

മഹീന്ദ്ര കമ്പനിയുടെ ജനപ്രിയ മോഡലായ XUV700 ഇനി നിങ്ങള്‍ക്കും സ്വപ്‌നം കാണാം. മഹീന്ദ്രയുടെ ഏറ്റവും ജനപ്രിയ ഫാമിലി എസ്‌യുവി ആയ XUV700-ന് കമ്പനി 2 ലക്ഷം രൂപ വില വെട്ടിക്കുറച്ചതോടെയാണിത്. ഇന്ത്യന്‍ നിരത്തുകളില്‍ വന്‍തോതില്‍ ഡിമാന്‍ഡുള്ള 7 സീറ്റര്‍ കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന XUV700-ന്റെ AX7 ട്രിമ്മില്‍ ഉപഭോക്താക്കള്‍ക്ക് വലിയ വിലക്കിഴിവുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 2.2 ലക്ഷം രൂപ വരെ ഈ മോഡലിന് കമ്പനി വിലക്കിഴിവ് പ്രഖ്യാപിച്ചതോടെ വാഹനപ്രേമികള്‍ വന്‍തോതിലാണ് ഷോറൂമുകളിലേക്ക് എന്‍ക്വയറീസ് നടത്തുന്നത്. XUV700 ന്റെ മൂന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായും മൂന്നു വര്‍ഷത്തിനുള്ളില്‍ രണ്ട് ലക്ഷത്തിലധികം വാഹന യൂണിറ്റുകള്‍ നിര്‍മിക്കാനായതിന്റെയും ആഘോഷങ്ങളുടെ ഭാഗമായാണ് കമ്പനി ഉപഭോക്താക്കള്‍ക്ക് ഈ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 6 സീറ്റര്‍ കാറ്റഗറിയിലും 7 സീറ്റര്‍ കാറ്റഗറിയിലും നിലവില്‍ ഓഫറുകള്‍ ലഭ്യമാണ്. 21.44 ലക്ഷം രൂപ വിലയുണ്ടായിരുന്ന ആറു സീറ്റര്‍ XUV700 AX7 പെട്രോള്‍ എംടിയുടെ വില ഇപ്പോള്‍ 19.69 ലക്ഷം രൂപയാണ്.

ALSO READ: മമ്മൂട്ടിക്കമ്പനി ചിത്രത്തിന് താരസംവിധായകൻ..! മമ്മൂട്ടി – ഗൗതം മേനോൻ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

അതേസമയം, 23.14 ലക്ഷം രൂപ വിലയ്ക്ക് ലഭ്യമായിരുന്ന AX7 പെട്രോള്‍ എടിയുടെ വില ഇപ്പോള്‍ 21.19 ലക്ഷം രൂപയായിട്ടുണ്ട്. 22.04 ലക്ഷം രൂപയായിരുന്ന AX7 ഡീസല്‍ എംടിയ്ക്ക് ഇപ്പോള്‍ 20.19 ലക്ഷം രൂപയും AX7 ഡീസല്‍ എടി വേരിയന്റിന്റെ വില 23.84 ലക്ഷം രൂപയില്‍ നിന്നും 21.79 ലക്ഷം രൂപയായും കുറഞ്ഞു. 7 സീറ്റര്‍ വേരിയന്റുകളുടെ വില വിവരങ്ങള്‍ ഇങ്ങനെയാണ്. 21.29 ലക്ഷം രൂപയ്ക്കു ലഭ്യമായിരുന്ന AX7 പെട്രോള്‍ എംടി ഇനിമുതല്‍ 19.49 ലക്ഷത്തിനും 22.99 ലക്ഷം രൂപയ്ക്കു ലഭിച്ചിരുന്ന AX7 പെട്രോള്‍ എടി ഇനി മുതല്‍ 20.99 ലക്ഷത്തിനും 21.89 ലക്ഷം രൂപയായിരുന്ന AX7 ഡീസല്‍ എംടി ഇപ്പോള്‍ 19.99 ലക്ഷത്തിനും ലഭിക്കും. AX7 ഡീസല്‍ എടിയുടെ വില 23.69 ലക്ഷം രൂപയില്‍ നിന്നും 21.59 ലക്ഷം രൂപയായും AX7 ഡീസല്‍ AT AWD യ്ക്ക് 24.99 ലക്ഷം രൂപയില്‍ നിന്നും 22.80 ലക്ഷം രൂപയായും വില കുറഞ്ഞു. AX7 L സീരീസിലും ഓഫറുകള്‍ ലഭ്യമാണ്. AX7 L പെട്രോള്‍ എടി, AX 7 L ഡീസല്‍ എംടി (6 സീറ്റര്‍), AX7 L ഡീസല്‍ എടി (6 സീറ്റര്‍), AX7 L പെട്രോള്‍ എടി (7 സീറ്റര്‍), AX7 L ഡീസല്‍ എംടി (7 സീറ്റര്‍), AX 7 L ഡീസല്‍ എടി (7 സീറ്റര്‍), AX7 L ഡീസല്‍ AT AWD (7 സീറ്റര്‍) എന്നിവയ്ക്കും ഒന്നര ലക്ഷം മുതല്‍ 2 ലക്ഷം
രൂപ വരെയുള്ള വിലക്കിഴിവുകള്‍ ലഭ്യമാണ്.

ALSO READ: സമരം ചെയ്യാനെത്തുന്ന കര്‍ഷകരെ അതിര്‍ത്തികളില്‍ തടയാനാവില്ലെന്ന് ഹരിയാന – പഞ്ചാബ് ഹൈക്കോടതി

ഓഫറുകള്‍ 2024 ജൂലൈ 10 മുതല്‍ നാലു മാസത്തേക്ക് മാത്രമായിരിക്കും ബാധകം. പനോരമിക് സണ്‍റൂഫ്, ഡ്യുവല്‍ 26.03 സെന്റീമീറ്റര്‍ എച്ച്ഡി സൂപ്പര്‍സ്‌ക്രീന്‍, ലെവല്‍-2 ADAS, 3D ഓഡിയോ സിസ്റ്റം, 6-വേ പവര്‍ഡ് മെമ്മറി സീറ്റുകള്‍, ബില്‍റ്റ്-ഇന്‍ ആമസോണ്‍ അലക്സ എന്നിങ്ങനെ നിരവധി മികച്ച സവിശേഷതകളോടെയാണ് XUV 700 AX 7 വരുന്നത്. മഹീന്ദ്ര രണ്ട് പുതിയ നിറങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ഇപ്പോള്‍ ഒന്‍പത് നിറങ്ങളിലും വാഹനം ലഭ്യമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News