ലൈഫ് ടൈം ബാറ്ററി വാറൻ്റിയോടെ രണ്ട് പുതിയ ഇലക്ട്രിക് കാറുകളെ വിപണിയിൽ ഇറക്കി മഹീന്ദ്ര. കൂപ്പെ ഡിസൈനിലുള്ള BE 6e, XEV 9e എന്നീ മോഡലുകളാണ് മഹീന്ദ്ര പുറത്തിറക്കിയത്. രണ്ട് വാഹനങ്ങളും കൂപ്പെ ഡിസൈനിലുള്ളതാണ്. മഹീന്ദ്രയുടെ ബോൺ-ഇവി ഇൻഗ്ലോ പ്ലാറ്റ്ഫോമിലാണ് ഇവ നിർമിച്ചിട്ടുള്ളത്. 59 കിലോവാട്ടിൻ്റെയും 79 കിലോവാട്ടിൻ്റെയും രണ്ട് ബാറ്ററി ഓപ്ഷനിലായിരിക്കും വാഹനം ലഭ്യമാകുക.
228 എച്ച്പി, 281 എച്ച്പി എന്നിവയാണ് വാഹനത്തിൻ്റെ പരമാവധി പവർ. വാഹനത്തിൻ്റെ റേഞ്ചും ഇതുവരെയുള്ളതിൽ വെച്ച് മികച്ചതാക്കാൻ മഹീന്ദ്രയ്ക്ക് കഴിഞ്ഞിട്ടുണ്ട്. 682 കിലോമീറ്റർ റേഞ്ചാണ് എആർഎഐ സർട്ടിഫൈ ചൈയ്തിട്ടുള്ളത്. ഒരു മിഡിൽ ക്ലാസ് ഫാമിലിക്ക് അത്ര അപ്രാപ്യമല്ലാത്ത വിലയാണ് മഹീന്ദ്ര ഈ വാഹനങ്ങൾക്ക് അവതരിപ്പിച്ചിട്ടുള്ളതും.
18.90 ലക്ഷം രൂപയാണ് (എക്സ് ഷോറൂം) BE 6e ൻ്റെ പ്രാരംഭ വില. 380 എൻഎം ആണ് ടോർക്ക്. കൂടാതെ ഉയർന്ന വേരിയൻ്റിൽ 6.7 സെക്കൻഡ് കൊണ്ട് 100 കിലോമീറ്റർ വേഗത കൈവരിക്കാനാകും. റേഞ്ച്, എവരിഡേ, റേസ് എന്നീ മൂന്ന് ഡ്രൈവിങ് മോഡുകൾ ഇതിലുണ്ടാകും.
175 കിലോവാട്ടിൻ്റെ ഫാസ്റ്റ് ചാർജിങ് സൗകര്യമാണ് ബാറ്ററിക്കുള്ളത്. 20 ശതമാനത്തിൽനിന്ന് 80 ശതമാനമെത്താൻ വെറും 20 മിനിറ്റ് മതി. നിലവിൽ ഒരു വേരിയൻ്റിൻ്റെ വില മാത്രമേ കമ്പനി പുറത്തു വിട്ടിട്ടുള്ളൂ. ജനുവരിയിൽ നടക്കുന്ന ഭാരത് മൊബിലിറ്റി ഷോയിലാകും കൂടുതൽ വിവരങ്ങൾ പുറത്തുവിടുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here