വിപണി ഭരിക്കാന്‍ മഹീന്ദ്ര എസ്‌യുവികള്‍ ; 2030ന് മുമ്പ് അത് സംഭവിക്കും!

വിപണി പിടിക്കാന്‍ മഹീന്ദ്ര എസ്‌യുവികള്‍. 2030ന് മുമ്പായി പതിനാറ് എസ്‌യുവികളാകും നിരത്തിലിറങ്ങുക. ജനപ്രിയ കാര്‍ വിഭാഗമായ എസ് യുവിയില്‍ ഏഴെണ്ണം
വൈദ്യുതി വാഹനങ്ങളാണ്. ബാക്കിയുള്ളവ ഇന്റേണല്‍ കമ്പല്‍ഷന്‍ എന്‍ജിനുകളാണെന്നാണ് പുറത്ത് വന്ന വിവരം. ഇനി ഇവയ്ക്കായി കുറച്ചുനാള്‍ മാത്രം കാത്തിരുന്നാല്‍ മതിയെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍. ഏറ്റവും കൂടുതല്‍ പേര്‍ കാത്തിരിക്കുന്നത് മഹീന്ദ്ര എസ് യുവി 5 ഡോര്‍ ഥാര്‍ അര്‍മാഡയാണ്. മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളാണ് ഇതില്‍ പ്രതീക്ഷിക്കുന്നത്. മഹീന്ദ്രയ്ക്ക് ഏറ്റവും ജനപ്രീതിയുള്ള ദക്ഷിണാഫ്രിക്കയിലായിരിക്കും ആദ്യം സ്‌കോര്‍പിയോ പിക് അപ്പ് പുറത്തിറക്കുക. അന്താരാഷ്ട്ര വിപണകളില്‍ അവതരിപ്പിച്ചതിന് പിന്നാലെയാകും ഇന്ത്യന്‍ വിപണയിലെത്തുക.

ALSO READ:   ‘അടുത്ത സീസണിൽ ധോണിയെ ചെന്നൈ സൂപ്പർ കിങ്‌സ് നിലനിർത്തരുത്’, കാരണം വ്യക്തമാക്കി ഇർഫാൻ പത്താൻ

പ്രതിമാസം 9,000 എക്‌സ്‌യുവി 3 എക്‌സ്ഒകള്‍ നിര്‍മിക്കാനാണ് മഹീന്ദ്രയുടെ പദ്ധതി. മെയ് 26 മുതലാണ് ഈ വാഹനം ബുക്ക് ചെയ്തവര്‍ക്ക് നല്‍കി തുടങ്ങുക. വാഹനപ്രേമികള്‍ക്കായി കൂടുതല്‍ എസ് യുവികളും പിക്ക്അപ്പുകളും മഹീന്ദ്ര പുറത്തിറക്കുമെന്നാണ് വിവരം. അതേസമയം ഐസിഇ പ്ലാറ്റ്ഫോമില്‍ പുറത്തിറങ്ങുന്ന മറ്റു എസ് യു വികളെക്കുറിച്ച് മഹീന്ദ്ര കാര്യമായ സൂചനകള്‍ ഇതുവരെ നല്‍കിയിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News