വിപണി കീഴടക്കാനൊരുങ്ങി മഹീന്ദ്ര; പുത്തന്‍ മോഡലുകള്‍ക്കുവരെ വന്‍ വിലക്കുറവ്

വമ്പിച്ച വിലക്കുറവുമായി വിപണി കീഴടക്കാനൊരുങ്ങിയിരിക്കുകയാണ് മഹീന്ദ്ര. 3.5 ലക്ഷം രൂപ വരെ വിലക്കുറവിലാണ് പല ജനപ്രിയ മോഡലുകളും ഇപ്പോള്‍ വിപണിയിലെത്തിച്ചിരിക്കുന്നത്. എക്‌സ്യുവി 400, എക്‌സ്യുവി 300, മരാസോ, ബൊലേറോ, ബൊലേറോ പ്ലസ് തുടങ്ങിയ വാഹനങ്ങള്‍ക്കാണ് വിലക്കുറവ്. സ്റ്റോക്ക് ലഭ്യതയ്ക്കും ഡീലര്‍മാര്‍ക്കും വില്‍പ്പന നടത്തുന്ന നഗരങ്ങള്‍ക്കും അനുസരിച്ച് വിലക്കുറവുണ്ടാകും.

ALSO READ: ദില്ലിയില്‍ വായുമലിനീകരണം അതിരൂക്ഷം. വായുഗുണനിലവാര സൂചിക 500ന് മുകളില്‍

മഹീന്ദ്രയുടെ ഇലക്ട്രിക് എസ്‌യുവി 400യ്ക്ക് 3.5 ലക്ഷം രൂപ വരെയാണ് ഇളവ്. ചെറിയ എസ്‌യുവിയായ എ്‌സ്‌യുവി 300ന്റെ ഉയര്‍ന്ന മോഡലായ ഡബ്ല്യു 8ന് ക്യാഷ് ഡിസ്‌കൗണ്ടായി 95000 രൂപയും 25000 രൂപ ജെനുവിന്‍ ആക്സസറീസുമായി നല്‍കുന്നു. എംപിവി മരാസോയ്ക്ക് 73300 രൂപ വരെയാണ് ഇളവ്. അതില്‍ 58300 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 15000 രൂപ ജെനുവിന്‍ അക്സെസറീസുമാണ് വിപണിയില്‍. ബൊലേറോയുടെ ബി4 ട്രിമ്മിന് 50000 രൂപ വരെ ഇളവുണ്ട്. 20000 രൂപയുടെ ആക്‌സസറീസും ചേര്‍ത്താണ് ഈ വിലക്കുറവ്. അതേസമയം മഹീന്ദ്ര ബൊലേറോ നിയോക്ക് 50000 രൂപ വിലക്കുറവിലാണ് നല്‍കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News