സ്കോർപിയോ ക്ലാസിക്കിന് ബോസ് എഡിഷൻ പുറത്തിറക്കി മഹീന്ദ്ര

സ്കോർപിയോ ക്ലാസിക്കിന് ഒരു ബോസ് എഡിഷൻ പുറത്തിറക്കി മഹീന്ദ്ര. എക്സ്റ്റീരിയറിൽ ഡാർക്ക് ക്രോം സ്റ്റൈലിംഗ് ഘടകങ്ങളോടെയാണ് ഈ എഡിഷൻ പുറത്തിറക്കിയിരിക്കുന്നത്. അകത്തളത്തിൽ പ്രീമിയമായി കാണപ്പെടുന്ന ബ്ലാക്ക് സീറ്റ് അപ്‌ഹോൾസ്റ്ററിയും ഇതിൽ അവതരിപ്പിക്കുന്നു.

സ്കോർപിയോ ക്ലാസിക്കിൻ്റെ ബോസ് എഡിഷൻ്റെ വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഏറ്റവും പുതിയതായി അവതരിപ്പിച്ച സ്കോർപിയോ ക്ലാസിക് ബോസ് എഡിഷൻ്റെ എക്സ്റ്റീരിയർ ഹൈലൈറ്റുകളിൽ ഡാർക്ക് ക്രോം ഫിനിഷ് ചെയ്ത ഫ്രണ്ട് ഗ്രില്ല്, സിൽവർ സ്കിഡ് പ്ലേറ്റുള്ള ഫ്രണ്ട് ബമ്പർ എക്സ്റ്റെൻഡർ എന്നിവ ഉൾപ്പെടുന്നു. ഫോഗ് ലാമ്പുകൾ, ബോണറ്റ് സ്കൂപ്പ്, ഡോർ ഹാൻഡിലുകൾ എന്നിവയിൽ ഡാർക്ക് ക്രോം ആക്‌സൻ്റുകൾ എന്നിവയും ഉണ്ട്.

ALSO READ: ഉൽപാദനത്തിൽ ‘കോടി’പതിയായി മാരുതി; ഒരുകോടി യൂണിറ്റുകൾ പിന്നിട്ട് ഹരിയാനയിലെ മാരുതിയുടെ മനേസർ ഫാക്ടറി

കൂടാതെ ഹെഡ്‌ലൈറ്റുകൾ, ടെയിൽലൈറ്റുകൾ എന്നിവയ്‌ക്കായി ഡാർക്ക് ക്രോം സറൗണ്ടുകൾ എന്നിവയും ശ്രദ്ധേയമാണ്. ഡോർ വൈസറുകൾ, ബ്ലാക്ക്ഡ് -ഔട്ട് റിയർ ബമ്പർ പ്രൊട്ടക്ടർ, കാർബൺ -ഫൈബർ- ഫിനിഷ്ഡ് എന്നിവ പോലുള്ള എക്സ്ട്ര ആക്‌സസറികളും ഉണ്ടാകും. കൂടാതെ ഇത് പൂർണമായും ബ്ലാക്ക് സീറ്റ് അപ്‌ഹോൾസ്റ്ററിയോടെയാണ് വരുന്നത്. 9.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫൊടെയിൻമെന്റ്, ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് എസി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. സേഫ്റ്റി കിറ്റിൽ ഡ്യുവൽ ഫ്രണ്ട് എയർബാഗുകളും റിയർ പാർക്കിംഗ് സെൻസറുകളും വരുന്നുണ്ട്. ബോസ് എഡിഷനൊപ്പം, ഉപഭോക്താക്കൾക്ക് ഒരു റിയർ പാർക്കിംഗ് ക്യാമറയും ലഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News