ലക്ഷ്വറി ലുക്കുമായി 5 ഡോര്‍ മഹീന്ദ്ര ഥാര്‍ 2024ല്‍; കിടിലന്‍ ഫീച്ചറുകള്‍ ഇങ്ങനെ

പുതിയ ഫീച്ചറുകളും ആഡംബര രൂപവുമായി മഹീന്ദ്ര ഥാര്‍ 5 ഡോര്‍ പുതുവര്‍ഷത്തില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നു.അടുത്തിടെ ചില ചിത്രങ്ങളും പുറത്തുവന്നു. ഔദ്യോഗിക ലോഞ്ച് തീയതിയും വിശദാംശങ്ങളും കാര്‍ നിര്‍മ്മാതാവ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.2024 ഓടെ മഹീന്ദ്ര ഥാര്‍ 5-ഡോര്‍ എസ്യുവി അരങ്ങേറ്റം കുറിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 12.74 ലക്ഷം മുതല്‍ 15.05 ലക്ഷം രൂപ വരെ എക്‌സ്-ഷോറൂം വിലയുള്ള അഞ്ച് ഡോര്‍ മാരുതി സുസുക്കി ജിംനിയുമായി മത്സരിക്കുന്ന മഹീന്ദ്ര അഞ്ച് ഡോര്‍ ഥാറിന്് ഏകദേശം 15 ലക്ഷം രൂപയും ടോപ്പ്-എന്‍ഡ് വേരിയന്റിന് 16 ലക്ഷം രൂപയും വില നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.

ALSO READഗവർണർ നടത്തിയത് സത്യപ്രതിജ്ഞാ ലംഘനം; ഇ പി ജയരാജൻ

യഥാര്‍ത്ഥ ഡിസൈനും സിഗ്‌നേച്ചര്‍ ഘടകങ്ങളും നിലനിര്‍ത്തിക്കൊണ്ട് ഥാര്‍ 5-ഡോറിന്റെ രൂപകല്‍പ്പനയും സ്‌റ്റൈലിംഗും അതിന്റെ 3-ഡോര്‍ എതിരാളികളില്‍ നിന്ന് സൂക്ഷ്മമായ വ്യത്യാസങ്ങള്‍ പ്രദര്‍ശിപ്പിക്കും. പുതുതായി രൂപകല്‍പന ചെയ്ത ഫ്രണ്ട് ഗ്രില്‍, എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, ട്വീക്ക് ചെയ്ത ഫോഗ് ലാമ്പ് അസംബ്ലി എന്നിവ ശ്രദ്ധേയമായ മാറ്റങ്ങളില്‍ ഉള്‍പ്പെടുന്നു. പുതിയ അലോയ് വീലുകള്‍ക്ക് പുറമെ സൈഡ് പ്രൊഫൈല്‍ വലിയ മാറ്റമില്ലാതെ തുടരും, പില്ലര്‍ മൗണ്ടഡ് പിന്‍ ഡോര്‍ ഹാന്‍ഡിലുകള്‍ ഫീച്ചര്‍ ചെയ്യുന്നു. പിന്‍ഭാഗത്ത് പുതുക്കിയ ടെയില്‍ലാമ്പ് ക്ലസ്റ്ററുകള്‍ ലഭിക്കും.

ALSO READകെ എസ് ആർ ടി സിയെ നയിക്കാൻ ഇനി കെ എ എസുകാർ; നാല് ജനറൽ മാനേജർമാരെ നിയമിച്ചു

പുതിയ മഹീന്ദ്ര ഥാര്‍ 5-ഡോര്‍ 2.0 എല്‍ ടര്‍ബോ പെട്രോള്‍, 2.2 എല്‍ ടര്‍ബോ ഡീസല്‍ എഞ്ചിനുകള്‍ക്കൊപ്പം എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 370 എന്‍ എം
മുതല്‍ 380 എന്‍ എം വരെയുള്ള ടോര്‍ക്ക് മൂല്യങ്ങളുള്ള ആകര്‍ഷകമായ 200യവു നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. ഡീസല്‍ എഞ്ചിന്‍ രണ്ട് കോണ്‍ഫിഗറേഷനുകളില്‍ ലഭ്യമാണ്, 370 എന്‍ എം മുതല്‍ 400എന്‍ എം വരെ 172 ബിഎച്ച്പി ഉം 300ചാല്‍ 130 ബിഎച്ച്പി ഉം നല്‍കും. രണ്ട് എഞ്ചിന്‍ ഓപ്ഷനുകളും 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ഘടിപ്പിക്കും. ഇതോടെ ഥാര്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News