ഓഫ്‌റോഡ് റൈഡേഴ്സിനെ ഞെട്ടിച്ച് മഹിന്ദ്ര; ഇനി ഥാർ എർത്ത് ഭരിക്കും..!

ഓഫ്‌റോഡ് റൈഡേഴ്സിന് സന്തോഷവാർത്തയുമായി മഹിന്ദ്ര. എക്കാലത്തെയും പ്രിയപ്പെട്ട ഥാറിന്റെ പുതിയ വേർഷൻ ആണ് മഹിന്ദ്ര ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. മഹീന്ദ്ര ഥാർ എർത്ത് എഡിഷൻ എന്ന് പേരിട്ടിരിക്കുന്ന ഇതിന് ഒട്ടനവധി എക്സ്റ്റീരിയർ, ഇൻ്റീരിയർ അപ്ഡേറ്റുകളാണ് മഹിന്ദ്ര നൽകിയിരിക്കുന്നത്.

Also Read: പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ വിതരണം മാര്‍ച്ച് 3 ന്

15.40 ലക്ഷം രൂപയാണ് പെട്രോൾ മാനുവൽ (എം ടി) വേരിയൻ്റിന്റെ എക്സ്-ഷോറൂം വില, ടോപ്പ് സ്പെക്ക് ഡീസൽ ഓട്ടോമാറ്റിക്കിന് ഇത് 17.60 ലക്ഷം രൂപ വരെ ഉയരുന്നു. മഹീന്ദ്ര ഥാർ എർത്ത് എഡിഷൻ്റെ പെട്രോൾ ഓട്ടോമാറ്റിക്കിന് 16.99 ലക്ഷം രൂപയും ഡീസൽ മാനുവൽ ട്രിമ്മിന് 16.15 ലക്ഷം രൂപയുമാണ് എക്സ്-ഷോറൂം വില.

Also Read: മായമുണ്ടോ എന്ന ഭയം വേണ്ട; വീട്ടിൽ തന്നെയുണ്ടാക്കാം ടൊമാറ്റോ സോസ്

പ്രത്യേക പതിപ്പ് വളരെ എക്സ്ക്ലൂസീവ് സാറ്റിൻ മാറ്റ് പെയിൻ്റ് സ്കീമിലാണ് മഹീന്ദ്ര പൂർത്തിയാക്കിയിരിക്കുന്നത്, അതേസമയം മഹീന്ദ്ര എന്ന വേർഡ് മാർക്കും ഥാർ ബ്രാൻഡിംഗും മാറ്റ് ബ്ലാക്ക് ഷേഡിലാണ് നൽകിയിരിക്കുന്നത്. കൂടാതെ, 4×4, ഓട്ടോമാറ്റിക് ബാഡ്ജിംഗ് എന്നിവ മാറ്റ് ബ്ലാക്ക് നിറത്തിൽ കോൺട്രാസ്റ്റ് റെഡ് ആക്‌സൻ്റുകളോടെ നിർമ്മാതാക്കൾ അലങ്കരിച്ചിരിക്കുന്നു. ഥാർ എർത്ത് എഡിഷൻ്റെ ഇൻ്റീരിയറിലും ഡെസേർട്ട് തീം കമ്പനി ക്യാരി ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News