വണ്ടി പ്രാന്തന്മാരേ ഇതിലേ; നിങ്ങളുടെ ഇഷ്ട വാഹനങ്ങള്‍ക്ക് വന്‍ ഓഫര്‍

thar-scorpio-mahindra

ഓഫ് റോഡ് പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്തയായി ജനപ്രിയ മോഡലുകള്‍ക്ക് വലിയ വിലക്കിഴിവ്. ഥാര്‍ ആര്‍ഡബ്ല്യൂഡി, സ്‌കോര്‍പിയോ എന്‍, സ്‌കോര്‍പിയോ ക്ലാസിക് എന്നിവക്ക് ആണ് മഹീന്ദ്ര വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചത്. വേരിയന്റുകളുടെ അടിസ്ഥാനത്തില്‍ മൂന്ന് ലക്ഷം രൂപയുടെ ഓഫറാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക.

കമ്പനിയുടെ ഏക ഇലക്ട്രിക് വാഹനമായ എക്‌സ്.യു.വി-400 നാണ് മൂന്ന് ലക്ഷം രൂപ വരെ കിഴിവ് ലഭ്യമാകുന്നത്. ഥാറിന്റെ ആര്‍ഡബ്ല്യൂഡി പെട്രോള്‍ (ഓട്ടോമാറ്റിക്) വേരിയന്റിന് ഒരു ലക്ഷം രൂപ വരെയും ഡീസല്‍ (മാനുവല്‍) വേരിയന്റിന് 50,000 രൂപ വരെയും ഓഫര്‍ നല്‍കുന്നുണ്ട്. എന്നാല്‍, ഥാറിന്റെ 4ഡഡബ്ല്യൂഡി വേരിയന്റില്‍ ഒരു തരത്തിലുള്ള ഓഫറും നല്‍കുന്നില്ല. 13.58 ലക്ഷം മുതല്‍ 21.00 ലക്ഷം വരെയാണ് മഹീന്ദ്ര ഥാറിന്റെ എക്സ് ഷോറൂം വില.

Read Also: കൊടുക്കുന്ന പൈസക്ക് മുതലാണ് ഇവൻ; അറിയാം ഡിസയറിന്റെ ഏറ്റവും മികച്ച വേരിയന്റ് ഏതാണെന്ന്

ക്യാഷ് ഡിസ്‌കൗണ്ടിനൊപ്പം 25,000 രൂപയുടെ ആക്സസറികളും ലഭിക്കും. വര്‍ഷാവസാന ഓഫറുകളുടെ ഭാഗമാണിത്. എന്നാല്‍, ഓഫറുകള്‍ രാജ്യത്ത് എല്ലായിടത്തും ഒരുപോലെ ലഭിക്കില്ലെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നു. നഗരത്തിനും സ്റ്റോക്ക് ലഭ്യതയ്ക്കും അനുസരിച്ച് വ്യത്യാസമുണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here