കൂപ്പെ ഡിസൈനിലുളള XUV700 ന്റെ ഓൾ-ഇലക്ട്രിക് പതിപ്പാണ് മഹീന്ദ്ര XEV 9e എന്ന് പറയാം. BE 6e ഇവി യൊടൊപ്പമാണ് XEV 9e എന്ന ഇലക്ട്രിക് പതിപ്പും വിപണിയിൽ മഹീന്ദ്ര അവതരിപ്പിച്ചിരിക്കുന്നത്. 21.9 ലക്ഷം രൂപയിലാണ് എക്സ് ഷോറൂം വില വരുന്ന വാഹനം 2025 ഫെബ്രുവരി അവസാനത്തോടെ ഡെലിവറി ആരംഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ബോൺ-ഇവി ഇൻഗ്ലോ പ്ലാറ്റ്ഫോമിലാണ് XEV 9eയുടെ നിർമാണം. പുതിയ ഹെഡ്ലാമ്പുകൾ, കൂപ്പെ-സ്റ്റൈൽ റൂഫ്, ബ്ലാക്ക് സൈഡ് ക്ലാഡിംഗ്, ഫുൾ വിഡ്ത്ത് എൽഇഡി ടെയിൽലൈറ്റുകൾ, ആംബിയൻ്റ് ലൈറ്റിംഗ്, എയർ പ്യൂരിഫിക്കേഷൻ സിസ്റ്റം, ഡബിൾ വയർലെസ് ഫോൺ ചാർജറുകൾ, ഓഗ്മെൻ്റഡ് റിയാലിറ്റി ഹെഡ്സ്-അപ്പ് ഡിസ്പ്ലേ, എന്നിവ വാഹനത്തിന്റെ പ്രത്യേകതകളാണ്.
Also Read: കാത്തിരിപ്പുകൾക്ക് വിരാമം മഹീന്ദ്ര BE 6e ഇവി ഇന്ത്യയിൽ ലോഞ്ച് ചെയ്തു; അറിയാം വിലയും, വിശേഷങ്ങളും
16 സ്പീക്കറുകളും ഇമ്മേഴ്സീവ് ഡോൾബി അറ്റ്മോസ് സപ്പോർട്ടും ഉള്ള ഒരു ഹാർമോൺ കാർഡൺ സൗണ്ട് സിസ്റ്റവും വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്. 59 kWh/79 kWh LFP ബാറ്ററി പായ്ക്ക് ഇങ്ങനെ രണ്ട് ഓപ്ഷനുകളിലാണ് വാഹനം ലഭ്യമാകുന്നത്. 20 ശതമാനത്തിൽ നിന്ന് 80 ശതമാനം വരെ ചാർജ് ആകാൻ 20 മിനിറ്റ് സമയം മാത്രമേ എടുക്കുകയുള്ളൂ. 175kW DC ചാർജറും സപ്പോർട്ട് ചെയ്യുന്നു.
Also Read: കൊടുക്കുന്ന പൈസക്ക് മുതലാണ് ഇവൻ; അറിയാം ഡിസയറിന്റെ ഏറ്റവും മികച്ച വേരിയന്റ് ഏതാണെന്ന്
മഹീന്ദ്ര XEV 9e സിംഗിൾ മോട്ടോർ സെറ്റപ്പ് പിൻ ചക്രങ്ങൾക്ക് കരുത്ത് പകരുകയും പരമാവധി 281.6bhp ഉൽപ്പാദിപ്പിക്കുകയും. 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ 6.8 സെക്കൻഡും മതിയാകും മഹീന്ദ്ര XEV 9e ക്ക്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here