വില കൂടി; മഹീന്ദ്ര എസ്‌യുവി വാങ്ങാൻ കാശ് ഇറക്കണം

മഹീന്ദ്രയുടെ വിപണിയിൽ ഏറ്റവും കൂടുതൽ ശ്രദ്ധനേടിയ മോഡലാണ് എസ്‌യുവി 3XO. ഇപ്പോഴിതാ ഈ മോഡലിന് വിലയിൽ വർധനവ് വരുത്തിയിരിക്കുകാണ് മഹീന്ദ്ര. അപ്‌ഡേറ്റുകളോടെ ഈ വര്‍ഷം ഏപ്രിലിലാണ് ഈ മോഡൽ പുറത്തിറങ്ങിയത്. സബ് 4 മീറ്റര്‍ എസ്‌യുവിയായ എസ്‌യുവി 300-ന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പാണിത് . ഒമ്പത് വേരിയന്റുകളിലും എട്ട് കളര്‍ ഓപ്ഷനുകളിലുമാണ് ഈ കാര്‍ ഓഫര്‍ ചെയ്യുന്നത്.

ALSO READ: രത്തൻ ടാറ്റക്ക് ഒപ്പം വളർന്ന വാഹനവിപണി

30000 രൂപ വരെയാണ് കാറിന് ഇനി അധികം മുടക്കേണ്ടത്. MX1 1.2 പെട്രോള്‍ MT, AX5 1.2 പെട്രോള്‍ AT, MX2 1.2 പെട്രോള്‍ MT, AX5 1.2 പെട്രോള്‍ MT പതിപ്പുകള്‍ക്ക് 30,000 രൂപ വരെയാണ് കൂട്ടിയിരിക്കുന്നത് . MX3 1.2 പെട്രോള്‍ AT, AX5L 1.2 പെട്രോള്‍ MT, AX5L 1.2 പെട്രോള്‍ AT, MX2 പ്രോ 1.2 പെട്രോള്‍ MT, MX3 1.2 പെട്രോള്‍ MT, MX2 പ്രോ 1.2 പെട്രോള്‍ AT എന്നിവയ്ക്ക് ഇനി മുതല്‍ 25000 രൂപ നൽകണം.ഡീസല്‍ വേരിയന്റുകള്‍ക്ക് 10000 രൂപയാണ് കൂടിയിരിക്കുന്നത്.മറ്റ് വേരിയന്റുകളുടെ വിലയില്‍ മാറ്റമില്ല.വില കൂടിയതോടെ മഹീന്ദ്ര XUV 3XO എസ്‌യുവിയുടെ എന്‍ട്രി ലെവല്‍ MX1 1.2 പെട്രോള്‍ MT വേരിയന്റിന്റെ വില 7.79 ലക്ഷം രൂപയായി.
ടോപ് എന്‍ഡ് AX7L 1.2 പെട്രോള്‍ AT വേരിയന്റിന് 15.49 ലക്ഷം രൂപയാണ് നൽകേണ്ടത് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News