സേഫ്റ്റിക്ക് മുന്നിൽ ; വില കുറവിൽ മഹീന്ദ്ര XUV700 ഓട്ടോമാറ്റിക്

ഓട്ടോമാറ്റിക് വാഹന പ്രേമികൾക്കായി മഹീന്ദ്ര എസ്‌യുവി700. ബേസ്-സ്പെക്ക് MX വേരിയൻ്റിന് ഒരു ഓട്ടോമാറ്റിക് ഗിയർബോക്‌സ് കൊണ്ടുവരികയാണ് നിർമാതാക്കൾ. നിലവിൽ XUV700 MX 6-സ്പീഡ് മാനുവൽ ട്രാൻസ്മിഷനിൽ മാത്രമേ ലഭ്യമാകൂ. 5-സീറ്റർ MX പതിപ്പിനൊപ്പമാണ് ഇപ്പോൾ ഓട്ടോമാറ്റിക് ഓപ്ഷൻ വാഗ്ദാനം ചെയ്യാൻ പോവുന്നത്. എന്നാൽ പെട്രോൾ എഞ്ചിനൊപ്പമായിരിക്കും ഈ ക്ലച്ച്ലെസ് ഗിയർബോക്‌സ്.

പെട്രോൾ, ഡീസൽ വേരിയൻ്റുകൾക്കും 5-സീറ്റർ, 7-സീറ്റർ വേരിയൻ്റുകൾക്കും ഇത് ലഭ്യമാണ്. XUV700 എസ്‌യുവിയുടെ ഉയർന്ന വേരിയന്റുകളിൽ കാണുന്നത് പോലെ ഒരു 6 സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റ് തന്നെയായിരിക്കും.

also read: എകെ ബാലന്റെയും ഇപി ജയരാജന്റെയും പേരിൽ പ്രചരിക്കുന്ന ഏഷ്യാനെറ്റ് ന്യൂസിന്റെ കാർഡുകൾ വ്യാജം, ഫാക്ട് ചെക്കിങ്ങിൽ തെളിവുകൾ നിരത്തി ചാനൽ

MX പെട്രോൾ 5-സീറ്റർ മാനുവൽ നിലവിൽ 14 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് വിപണിയിൽ എത്തുന്നത്. ഓട്ടോമാറ്റിക് ട്രാൻസ്മിഷനോട് കൂടിയ വരാനിരിക്കുന്ന MX പെട്രോൾ 5-സീറ്ററിന് ഏകദേശം 1.80 ലക്ഷം രൂപ അധികം നൽകേണ്ടി വരും.XUV700 പെട്രോൾ വേരിയൻ്റുകളിൽ 2.0 ലിറ്റർ ടർബോ പെട്രോൾ യൂണിറ്റാണ് പ്രവർത്തിക്കുന്നത്. 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 7 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, തുടങ്ങിയവയെല്ലാം XUV700 MX ബേസ് ഓട്ടോമാറ്റിക്കിനുണ്ട് .

also read: നീണ്ട അനിശ്ചിതത്വങ്ങൾക്ക് വിരാമം; സുരേഷ് ഗോപി മൂന്നാം മോദി മന്ത്രിസഭയിൽ കേന്ദ്രമന്ത്രിയാകും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News