മഹിപാൽ യാദവ് ഐപിഎസ് പുതിയ എക്സൈസ് കമ്മീഷണർ

എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെ പുതിയ കമ്മീഷണർ ആയി ശ്രീ മഹിപാൽ യാദവ് IPS എഡിജിപി നിയമിതനായി. 1997 ബാച്ച് കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ  മഹിപാൽ യാദവ് എറണാകുളം ഐജി, കേരള ബിവറേജ് കോപ്പറേഷൻ എംഡി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2013 ലെ പ്രസിഡന്റിന്റെ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡൽ നേടിയിട്ടുണ്ട്.

ആൾവാർ സ്വദേശിയായ ഇദ്ദേഹം സിബിഐ യില്‍ സേവനമനുഷ്ടിക്കവേ അഗസ്റ്റ വെസ്റ്റ് ലാൻഡ് VVIP ഹെലികോപ്റ്റർ അഴിമതി, സമാജ് വാദി പാർട്ടി തലവനായ മുലായം സിംഗ് യാദവിന്റെ അനധികൃത സ്വത്ത്കേസ് എന്നീ സുപ്രധാന കേസുകളിൽ അന്വേഷണം നടത്തിയിട്ടുണ്ട്.  മഹിബാല്‍ യാദവ് 2018 മുതൽ ബിഎസ്എഫ് ഐജിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News