ഗുരുവായൂരിൽ പാപ്പാനെ ആന കുത്തിക്കൊന്നു

ഗുരുവായൂരിൽ ആന പാപ്പാനെ കുത്തിക്കൊന്നു. ഗുരുവായൂരിലെ ആനക്കോട്ടയിൽ ആനയുടെ കുത്തേറ്റാണ് പാപ്പാൻ മരിച്ചു. മരണമടഞ്ഞത് രണ്ടാം പാപ്പാൻ രതീഷ്. ഒറ്റക്കൊമ്പൻ ചന്ദ്രശേഖരനാണ് പാപ്പാനെ ആക്രമിച്ചത്.

Also read:‘മോദി സര്‍ക്കാരിന്‍റെ കീ‍ഴില്‍ നടക്കുന്നത് കറതീര്‍ന്ന തിന്മ’; സ്ഥിതി അപകടകരമെന്ന് ആര്‍ രാജഗോപാല്‍

ഒന്നാം പാപ്പാൻ ഇല്ലാത്തതിനാൽ ആനയ്ക്ക് വെള്ളം നൽകാൻ പോയതായിരുന്നു രതീഷ്. പ്രശ്നക്കാരനായിരുന്നതിനാൽ കുറേ വർഷങ്ങളായി ആനയെ എഴുന്നള്ളിപ്പിന് കൊണ്ടുപോയിരുന്നില്ല. തുമ്പിക്കൈ കൊണ്ട് അടിച്ചു വീഴ്ത്തിയ ശേഷം ഒറ്റക്കൊമ്പുകൊണ്ട് കുത്തി ആക്രമിക്കുകയായിരുന്നു. ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ രതീഷിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. നിലവില്‍ മൃതദേഹം സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News