മഹുവ മൊയ്ത്ര രണ്ടാം തവണയും പാര്‍ലമെന്റിലെ ഉറച്ച ശബ്ദമാവും. വോട്ടെണ്ണൽ തുടങ്ങിയപ്പോൾ മുതൽ മണ്ഡലത്തില്‍ ലീഡ് നിലനിര്‍ത്തിയ മഹുവയുടെ വിജയം ബിജെപിയോടുള്ള മധുര പ്രതികാരമാണ്. ബിജെപിയുടെ കണ്ണിലെ കരടാണ് ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായ മഹുവ മൊയ്ത്ര.
പാര്‍ലമെന്റില്‍ നിന്നുതന്നെ മഹുവയെ ബിജെപി പുറത്താക്കിയിരുന്നു. ഭരണപക്ഷ വാദങ്ങളുടെ മുനയൊടിച്ചിരുന്ന മഹുവയുടെ വാക്ചാതുര്യം മോദിയെയും കൂട്ടരേയും ചൊടിപ്പിച്ചിരുന്നു.
ALSO READ: ഹിന്ദി ഹൃദയഭൂമിയില്‍ ബിജെപിയുടെ നടുവൊടിച്ച നായകൻ അഖിലേഷ് യാദവ്
56,000-ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മഹുവ മൊയ്ത്ര വിജയിച്ചത്. ബിജെപി സ്ഥാനാര്‍ഥിയായ അമൃത റോയിയെ ആണ് പിന്നിലാക്കിയത്. മഹുവ 63,218 വോട്ട് ഭൂരിപക്ഷത്തിനാണ് 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ കൃഷണനഗറില്‍ നിന്ന് ജയിച്ചത്. എന്‍ഡിയെക്കെതിരെ മഹുവ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗങ്ങള്‍ ബിജെപി സര്‍ക്കാരിന് തലവേദനയായിരുന്നു.
പാര്‍ലമെന്ററി ലോഗിന്‍ വിവരങ്ങള്‍ വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയുമായി പങ്കുവെച്ചെന്ന് ആരോപിച്ച് എത്തിക്‌സ് പാനല്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തി മഹുവയെ പാലിമെന്റിൽ പുറത്താക്കുകയായിരുന്നു. ചോദ്യത്തിന് കോഴ വിവാദവും സസ്പെന്‍ഷനുമെല്ലാം വലിയ രാഷ്ട്രീയ കോലാഹലങ്ങള്‍ ഉണ്ടാക്കിയെങ്കിലും മെഹുവയെ അതൊന്നും ഉലച്ചിരുന്നില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here