ഇത് ബിജെപിയുടെ അവസാനത്തിന്റെ തുടക്കം: കേന്ദ്രത്തിനെതിരെ മഹുവ മൊയ്ത്ര

ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തിൽ തെളിവില്ലാതെയാണ് തന്നെ പുറത്താക്കിയതെന്ന് ത്രിണമൂൽ കോൺഗ്രസ് മുൻ എംപി മഹുവ മൊയ്ത്ര. ബിജെപിയുടെ അവസാനത്തിന്റെ തുടക്കമാണിതെന്നും അവർ പറഞ്ഞു. അദാനിക്കെതിരെ സംസാരിച്ചതിനാണ് തന്നെ പുറത്താക്കിയത്. അദാനിക്കെതിരെ പോരാട്ടം തുടരും. അദാനിയെ സംരക്ഷിക്കാൻ കേന്ദ്രം ഏതറ്റം വരെയും പോകും. അടുത്ത മുപ്പത് വർഷം പാർലമെന്റിന് അകത്തും പുറത്തും പോരാടും. ന്യൂനപക്ഷങ്ങളെയും വനിതകളെയും ബഹുമാനിക്കാത്ത സർക്കാരാണ് മോദി സർക്കാരെന്നും മഹുവ മൊയ്ത പറഞ്ഞു. അതേസമയം മഹുവയ്ക്ക് പിന്തുണ അറിയിച്ച് രാഹുൽ ഗാന്ധി രംഗത്തെത്തി.

ALSO READ:  നവകേരള യാത്ര: കൊച്ചി മെട്രോ യാത്ര ആസ്വദിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും

അദാനിക്കെതിരെ നിരന്തരം ചോദ്യം ഉയര്‍ത്തുന്നതിലെ പകയാണ് നീക്കത്തിന് പിന്നിലെന്നാണ് മഹുവ മൊയ്ത്രയുടെയും പ്രതിപക്ഷത്തിന്റെയും നിലപാട്. താന്‍ പോരാടുമെന്നാണ് മഹുവ മൊയ്ത്ര ലോകസഭയില്‍ കയറുന്നതിന് മുമ്പ് പ്രതികരിച്ചിരുന്നു. ‘വസ്ത്രാക്ഷേപമാണ് നടത്തുന്നത്. ഇനി മഹാഭാരത യുദ്ധം കാണാമെന്നും മഹുവ മൊയ്ത്ര പാര്‍ലമെന്റിലേയ്ക്ക് കയറും മുമ്പ് പറഞ്ഞു.

ALSO READ: സംഭാവനയായ് മൂന്നുകോടി, കൂടാതെ മറ്റ് സഹായങ്ങളും ; തമിഴ്നാട് ദുരിതബാധിതർക്ക് കൈത്താങ്ങായി ഹ്യൂണ്ടായ്

മഹുവ മൊയ്ത്രക്കെതിരായ നടപടി പകപോക്കല്‍ മാത്രമാണെന്ന് സിപിഎമ്മും പ്രതികരിച്ചിരുന്നു. ആരോപണങ്ങള്‍ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂ. സ്വകാര്യജീവിതത്തിലുണ്ടാകുന്ന വിഷയങ്ങള്‍ പര്‍വതീകരിച്ച് അംഗത്തെ പുറത്താക്കുന്നത് പാര്‍ലമെന്റ് ചരിത്രത്തില്‍ ആദ്യമാകും. നടപടിയെ പ്രതിപക്ഷം ശക്തമായി എതിര്‍ക്കുമെന്നും ജോണ്‍ ബ്രിട്ടാസ് എം പി വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News