‘മങ്കി ബാത്ത്’ ഞാൻ ഇതുവരെ കേട്ടിട്ടില്ല; പ്രധാനമന്ത്രിയുടെ മൻ കി ബാത്തിനെതിരെ മഹുവയുടെ പരിഹാസം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൻ കി ബാത്തിനെതിരെ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. മൻകി ബാത്തിനെ ‘മങ്കി ബാത്ത്’ എന്നാണ് മഹുവയുടെ പരിഹാസം. മൻ കി ബാത്തിന്‍റെ നൂറാം എപ്പിസോഡ് കേൾക്കാതിരുന്നതിന് വിദ്യാർത്ഥികളെ ശിക്ഷിച്ചതിനെതിരെ പ്രതികരിക്കുകയായിരുന്നു അവർ. പ്രധാനമന്ത്രിയുടെ പ്രസംഗം കേൾക്കാത്തതിന് തന്നെ ശിക്ഷിക്കു​മോ എന്നായിരുന്നു മഹുവയുടെ ചോദ്യം. ചണ്ഡീഗഡിലെ പിജിഐഎംഇ.ആർ അഡ്‌മിനിസ്ട്രേഷൻ 36 നഴ്‌സിങ് വിദ്യാർത്ഥികളെയാണ് ഹോസ്‌റ്റൽ വിടുന്നത് വിലക്കിയത്.

ട്വിറ്ററിലൂടെയായിരുന്നു മഹുവയുടെ പ്രതികരണം. ​”ഞാനും മങ്കി ബാത് ഇതുവരെ കേട്ടിട്ടില്ല, എന്നെയും ശിക്ഷിക്കു​മോ? ഒരാഴ്ചത്തേക്ക് വീട്ടിൽ നിന്ന് പുറത്തുപോകുന്നതിന് വിലക്കുണ്ടാകുമോ​? അക്കാര്യമാലോചിച്ച് വലിയ വിഷമത്തിലാണ്.”-എന്നായിരുന്നു മഹുവയുടെ ട്വീറ്റ്.

ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ സിങ്ങിനെതിരെ നടപടിയെടുക്കാത്തതും അദാനിക്കെതിരായ സെബി അന്വേഷണം പൂർത്തിയാക്കാത്തതും എന്തുകൊണ്ടാണെന്ന് ചൂണ്ടിക്കാട്ടി മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡിന് മുമ്പും മഹുവ ട്വീറ്റ് ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News