ഫെമകേസുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരായേക്കും. ഫെബ്രുവരി 19ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് ഇ.ഡി മഹുവയ്ക്ക് നോട്ടീസ് നൽകിയിരുന്നു.
ALSO READ: പേട്ടയിൽ രണ്ട് വയസുകാരിയെ തട്ടികൊണ്ടുപോയ സംഭവം; അന്വേഷണത്തിനായി അഞ്ച് സംഘങ്ങൾ രൂപീകരിച്ചു
അദാനിക്കെതിരെ ലോക്സഭയിൽ ചോദ്യങ്ങൾ ചോദിക്കാൻ വ്യവസായ ദർശൻ ഹിരനന്ദാനിക്ക് മഹുവ മൊയ്ത്ര തന്റെ പാർലമെന്ററി ലോഗിൻ ഐഡിയും പാസ്വേഡും കൈമാറിയെന്നാണ് ആരോപണം.ഇതേക്കുറിച്ച് അന്വേഷിച്ച പാർലമെന്റ് എത്തിക്സ് കമ്മിറ്റി മഹുവക്ക് എതിരായി റിപ്പോർട്ട് നൽകി.ഇതിനു പിന്നാലെ മഹുവയെ എംപി സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു. മഹുക്കെതിരെ സിബിഐ അന്വേഷണവും നടക്കുകയാണ് .
ALSO READ: ത്രിപുരയിൽ ബലാത്സംഗ കേസിൽ മൊഴി നൽകാനെത്തിയ പെൺകുട്ടിയെ ജഡ്ജി ലൈംഗികമായി പീഡിപ്പിച്ചു
അതേസമയം തനിക്കെതിരെയുള്ള ആരോപണങ്ങള്‍ മൊയ്ത്ര നിഷേധിച്ചിരുന്നു. ‘രാഷ്ട്രീയ പ്രേരിതം’ എന്നാണ് മെഹുവ ആരോപണങ്ങളെ വിശേഷിപ്പിച്ചത്. തനിക്കെതിരെ വ്യക്തിപരമായി പകപോക്കുകയാണെന്നും ആരോപിച്ചു. തന്നെ ലോക്സഭയില്‍ നിന്ന് പുറത്താക്കാനുള്ള എത്തിക്സ് പാനല്‍ റിപ്പോര്‍ട്ടിനെ ‘ആദരവിന്റെ ബാഡ്ജ്’ എന്നാണ് മഹുവ വിശേഷിപ്പിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here