ചോദ്യങ്ങള്‍ക്ക് കോഴ വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന് ലോക്‌സഭയില്‍ നിന്നും പുറത്താക്കിയതിനെതിരെ ത്രിണമൂല്‍ കോണ്‍ഗ്രസ് മുന്‍ എംപി മഹുവ മൊയ്ത്ര സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. പുറത്താക്കാന്‍ പാര്‍ലമെന്റിന് അധികാരമില്ലെന്ന കാര്യമാണ് ഹര്‍ജിയില്‍ മഹുവ ചൂണ്ടിക്കാട്ടിയത്.
ഒപ്പം തന്റെ വാദം കേള്‍ക്കാതെയാണ് പാര്‍ലമെന്റ് നടപടി സ്വീകരിച്ചതെന്നും ഇത് ഭരണഘടനാ ലംഘനമാണെന്നും മഹുവ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അദാനിക്കെതിരെ പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിക്കാന്‍ ഹീരാ നന്ദാനി ഗ്രൂപ്പില്‍ നിന്ന് മഹുവ പണം വാങ്ങിയെന്നാണ് ആരോപണം. ചോദ്യത്തിന് പണം വാങ്ങിയെന്ന ആരോപണത്തിന് പിന്നാലെ നാടകീയ സംഭവവികാസങ്ങളാണ് പാര്‍ലമെന്റിലും പുറത്തും അരങ്ങേറിയത്.
ALSO READ: ‘കെ എസ് യുവിൻ്റെ ഷൂവർക്കർമാർ’, ഒടുവിൽ കുറ്റസമ്മതം നടത്തി അലോഷ്യസ് സേവ്യർ; ഇനി ഷൂ ഇല്ല വർക്ക് മാത്രം
പാര്‍ലമെന്റില്‍ ഭയമില്ലാതെ മോദിക്കെതിരെ അടക്കം രൂക്ഷ വിമര്‍ശനങ്ങളുന്നയിച്ച് ശ്രദ്ധേയായ എംപിയാണ് മഹുവ മൊയ്ത്ര. കോഴ വാങ്ങിയെന്ന ആരോപണത്തിലാണ് മഹുവയ്ക്കെതിരെ നടപടി. പരാതി അന്വേഷിച്ച പാര്‍ലമെന്റ് എത്തിക്ക്സ് കമ്മിറ്റി മഹുവയെ പുറത്താക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ട് പരിഗണിച്ച്, പ്രമേയം അവതരിപ്പിച്ചാണ് ലോക്സഭയില്‍ നിന്നും മഹുവയെ പുറത്താക്കിയിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here