ലോക്‌സഭയില്‍ നിന്നും അയോഗ്യയാക്കപ്പെട്ട ത്രിണമൂല്‍ കോണ്‍ഗ്രസ് മുന്‍ എംപി മഹുവ മൊയ്ത്രയ്ക്ക് ഔദ്യോഗിക വസതിയൊഴിയാന്‍ വീണ്ടും നോട്ടീസ്. വസതി ഒഴിഞ്ഞില്ലെങ്കില്‍ ബലം പ്രയോഗിക്കേണ്ടി വരുമെന്ന മുന്നറിയിപ്പാണ് പുതിയ അറിയിപ്പില്‍ ഉള്ളത്. ഇതിനെതിരെ മഹുവ ദില്ലി ഹൈക്കോടതിയെ സമീപിക്കും. സര്‍ക്കാര്‍ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്ന ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ്‌സാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
ALSO READ: അയോധ്യ ക്ഷേത്രത്തിന്റെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്; മുന്നറിയിപ്പുമായി പൊലീസ്
പുറത്താക്കപ്പെട്ടതിന് ശേഷം സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിയണമെന്നാവശ്യപ്പെട്ട് മൊയ്ത്രയ്ക്ക് കേന്ദ്രം നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ താമസം ഒഴിയാന്‍ മൊയ്ത്ര ഇതുവരെ തയ്യാറായിട്ടില്ല. ഇതോടെയാണ് ശക്തമായ ഭാഷയില്‍ കേന്ദ്രം പുതിയ നോട്ടീസ് അയച്ചിരിക്കുന്നത്. സ്വന്തം നിലയില്‍ ഒഴിഞ്ഞില്ലെങ്കില്‍, ബലമായി ഒഴിപ്പിക്കുമെന്നാണ് ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ്സിന്റെ അറിയിപ്പ്. അതേസമയം മഹുവ മൊയ്ത്ര ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയായതിനാല്‍ അവര്‍ക്ക് ഔദ്യോഗിക വസതിയില്‍ തുടരാമെന്നാണ് മഹുവയുടെ അഭിഭാഷകര്‍ പറയുന്നത്.
പൊതുതെരഞ്ഞെടുപ്പിന് മുന്നേയുള്ള പാര്‍ലമെന്റിന്റെ അവസാന സെഷന്‍ കഴിഞ്ഞാല്‍ തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ എംപിമാര്‍ക്ക് ഔദ്യോഗിക വസതിയില്‍ തുടരാം. മഹുവ സ്ഥാനാര്‍ത്ഥിയായത് കൊണ്ടുതന്നെ അവര്‍ക്ക് അവിടെ തുടരാന്‍ കഴിയുമെന്നാണ് അഭിഭാഷകരുടെ വാദം. അതേസമയം മഹുവയ്ക്ക് മതിയായ സമയം നല്‍കിയെന്നും അതിനാല്‍ അനധികൃമായാണ് അവര്‍ അവിടെ തുടരുന്നതെന്നുമാണ് സര്‍ക്കാര്‍ നോട്ടീസില്‍ പറയുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here