മഹുവ മൊയ്ത്രയെ ലോക്‌സഭയില്‍ നിന്നും പുറത്താക്കി

ത്രിണമൂണ്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയെ ലോക്‌സഭയില്‍ നിന്നും പുറത്താക്കി. എംപിയെ പുറത്താക്കണമെന്ന പ്രമേയം പാസാക്കി. ഇതോടെ മഹുവയ്ക്ക് എംപി സ്ഥാനം നഷ്ടമായി. പ്രതിപക്ഷം ഇറങ്ങിപ്പോയതിനാല്‍ വോട്ടിംഗ് അവരുടെ അഭാവത്തിലാണ് നടന്നത്. മാത്രമല്ല മഹുവയ്ക്ക് പ്രതികരിക്കാന്‍ അവസരം നല്‍കുക, കമ്മിറ്റി റിപ്പോര്‍ട്ട് പഠിക്കാനുള്ള സമയം അനുവദിക്കുക എന്നീ കോണ്‍ഗ്രസ് ഉള്‍പ്പെട്ടെ പ്രതിപക്ഷത്തിന്റെ ആവശ്യങ്ങളും സ്പീക്കര്‍ ഓം ബിര്‍ള പരിഗണിച്ചില്ല.

ALSO READ: സംഭാവനയായ് മൂന്നുകോടി, കൂടാതെ മറ്റ് സഹായങ്ങളും ; തമിഴ്നാട് ദുരിതബാധിതർക്ക് കൈത്താങ്ങായി ഹ്യൂണ്ടായ്

ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തിലാണ് മഹുവയ്‌ക്കെതിരെ നടപടി. പരാതി അന്വേഷിച്ച പാര്‍ലമെന്റ് എത്തിക്ക്‌സ് കമ്മിറ്റി മഹുവയെ പുറത്താക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ട് പരിഗണിച്ച് പ്രമേയം അവതരിപ്പിച്ചാണ് ലോക്‌സഭയില്‍ നിന്നും മഹുവയെ പുറത്താക്കിയിരിക്കുന്നത്.

ALSO READ:പുത്തനായി വിപണിയിലെത്താൻ കിയ സോനറ്റ്

12 മണിക്ക് വോട്ടെടുപ്പ് നടത്താനായി പാര്‍ലമെന്റ് ചേര്‍ന്നപ്പോള്‍ വലിയ പ്രതിഷേധമാണ് പ്രതിപക്ഷമുയര്‍ത്തിയത്. ഇന്ത്യ സഖ്യം എംപിമാര്‍ പാര്‍ലമെന്റിന്റെ നടുക്കളത്തിലിറങ്ങി. പ്രതിഷേധം കനത്തതോടെ ലോക്‌സഭ രണ്ട് മണിവരെ നിര്‍ത്തിവെച്ചു. അദാനിക്കെതിരെ പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിക്കാന്‍ ഹീരാ നന്ദാനി ഗ്രൂപ്പില്‍ നിന്ന് മഹുവ പണം വാങ്ങിയെന്നാണ് ആരോപണം. ചോദ്യത്തിന് പണം വാങ്ങിയെന്ന ആരോപണത്തിന് പിന്നാലെ നാടകീയ സംഭവവികാസങ്ങളാണ് പാര്‍ലമെന്റിലും പുറത്തും അരങ്ങേറിയത്. പാര്‍ലമെന്റില്‍ ഭയമില്ലാതെ മോദിക്കെതിരെ അടക്കം രൂക്ഷ വിമര്‍ശനങ്ങളുന്നയിച്ച് ശ്രദ്ധേയായ എംപിയാണ്
മഹുവ മൊയ്ത്ര.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News