‘ചോദ്യത്തിന് കോഴ’ ആരോപണത്തില്‍ മഹുവ മൊയ്ത്ര എം.പി വിശദീകരണം നല്‍കി: തൃണമൂല്‍ കോണ്‍ഗ്രസ്

‘ചോദ്യത്തിന് കോഴ’ ആരോപണത്തില്‍ മഹുവ മൊയ്ത്ര എം.പി പാര്‍ട്ടിക്ക് വിശദീകരണം നല്‍കിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. പാര്‍ലമെന്റ് സമിതിയുടെ അന്വേഷണം പൂര്‍ത്തിയായ ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നാണ് പാര്‍ട്ടി നിലപാട്. മഹുവ മൊയ്ത്ര വിശദീകരണം നല്‍കിയ കാര്യം തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഡെറിക് ഒബ്രയാനാണ് അറിയിച്ചത്.

also read: വിഴിഞ്ഞത്ത് രണ്ടാമത്തെ ക്രെയിനും കപ്പലില്‍ നിന്ന് ഇറക്കി

അതേസമയം മഹുവ മൊയ്ത്രയുമായി ബന്ധപ്പെട്ട് ചോദ്യത്തിന് കോഴ വിവാദമുണ്ടായ ശേഷം ആദ്യമായാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നും ഔദ്യോഗിക പ്രതികരണം ഉണ്ടാകുന്നത്. എന്നാൽ ബിജെപി എം.പി നിഷികാന്ത് ദുബെ മഹുവ മൊയ്ത്രയ്‌ക്കെതിരെ ലോക്പാലിന് പരാതി നല്‍കി. മഹുവയ്‌ക്കെതിരെ അധികാര ദുര്‍വിനിയോഗം , അഴിമതിയടക്കമുള്ള കാര്യങ്ങള്‍ ഉന്നയിച്ചാണ് നിഷികാന്ത് ദുബെയുടെ പരാതി.

also read: പൂ പോലെ മൃദുലമായ പാദങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?… എന്നാൽ ചില പൊടിക്കൈകൾ ഇതാ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News