മഹുവ മൊയ്ത്രയുടെ ഹർജി തള്ളി; ഔദ്യോഗിക വസതി ഒഴിയണം

ഔദ്യോഗിക വസതി ഒഴിയണമെന്ന ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട മഹുവയുടെ ഹര്‍ജി കോടതി തളളി. ദില്ലി ഹൈക്കോടതിയുടേതാണ് നടപടി. എംപി സ്ഥാനം നഷ്ടപ്പെട്ടതോടെ അവകാശം ഉന്നയിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. അടിയന്തരമായി വസതി ഒഴിയാന്‍ ആവശ്യപ്പെട്ട് 16ാം തിയതിയാണ് നോട്ടീസ് നല്‍കിയത്. വസതി ഒഴിഞ്ഞില്ലെങ്കില്‍ ബലം പ്രയോഗിച്ച് ഒഴിപ്പിക്കുമെന്നും അറിയിച്ചിരുന്നു.

Also read:പ്രഭാവര്‍മ്മയുടെ ‘ഒറ്റിക്കൊടുത്താലും എന്നെ എന്‍ സ്‌നേഹമേ’ കവിതാസമാഹാരം പ്രകാശനം ചെയ്തു

ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന് ലോക്‌സഭയില്‍ നിന്നും പുറത്താക്കപ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ എംപി മഹുവ മൊയ്ത്രയ്ക്ക് ഔദ്യോഗിക വസതി ഒഴിയാന്‍ നിര്‍ദേശം നൽകിയത്. എത്തിക്‌സ് കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് മഹുവയെ ലോക്‌സഭയില്‍ നിന്നും പുറത്താക്കിയത്. തന്നെ ലോക്‌സഭയില്‍ നിന്നും പുറത്താക്കിയതിനെതിരെ മഹുവ സുപ്രീം കോടതിയെ സമീപിപ്പിച്ചിരുന്നു. മഹുവ മൊയ്ത്രയുടെ പ്രവര്‍ത്തി അതീവ ഗുരുതരവും അസാന്മാര്‍ഗികവും നീചവും ക്രിമിനല്‍ കുറ്റവുമാണ് ചെയ്തതെന്ന് കാട്ടിയാണ് എംപി സ്ഥാനത്ത് നിന്നും പുറത്താക്കിയത്. രണ്ടു കോടി രൂപ പണമായും ലക്ഷ്വറി സമ്മാനങ്ങളും ഉള്‍പ്പെടെ ദര്‍ശന്‍ ഹീരാനന്ദാനിയില്‍ നിന്നും മഹുവ അദാനിക്കെതിരെ ചോദ്യങ്ങള്‍ ചോദിക്കാന്‍ കൈപ്പറ്റിയെന്നാണ് ആരോപണം ഉയര്‍ന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here