നിഷികാന്ത് ദുബേയുടെ എംബിഎ ബിരുദം വ്യാജം, തെളിവുകള്‍ നിരത്തി മഹ്‌വ മൊയ്ത്ര

ബിജെപി എംപി. നിഷികാന്ത് ദുബേയുടെ എംബിഎ ബിരുദം വ്യാജമാണെന്നതിന് തെളിവുകളുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹ്‌വ മൊയ്ത്ര രംഗത്തെത്തി. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ മഹ്‌വ മൊയ്ത്ര ട്വിറ്ററിലൂടെയാണ് പുറത്തുവിട്ടത്.

ജാര്‍ഖണ്ഡില്‍ നിന്നുള്ള ബിജെപി എംപി നിഷികാന്ത് ദുബേ 2009, 2014 ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനായി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ദില്ലി സര്‍വ്വകലാശാലയില്‍ നിന്നാണ് എംബിഎ നേടിയതെന്ന് അവകാശമുന്നയിച്ചിരുന്നു. എന്നാല്‍ ഈ കാലയളവില്‍ നിഷികാന്ത് ദുബേ എന്ന പേരിലുള്ള ഒരാള്‍ ഇവിടെ അഡ്മിഷന്‍ നേടുകയോ, 1993ല്‍ ഡിഗ്രി നേടി വിജയിക്കുകയോ ചെയ്തിട്ടില്ലെന്നാണ് വിവരാവകാശ നിയമപ്രകാരം നല്‍കിയ ചോദ്യത്തിന് മറുപടി ലഭിച്ചത്.

അതേസമയം, നിഷികാന്ത് ദുബേയുടെ ദില്ലി സര്‍വ്വകലാശാല എംബിഎ ബിരുദ സര്‍ട്ടിഫിക്കറ്റ് കാണാന്‍ രാജ്യം ആഗ്രഹിക്കുന്നുവെന്നാണ് വിവരാവകാശ രേഖ പങ്കുവെച്ചുകൊണ്ടുള്ള ട്വിറ്ററില്‍ മഹ്‌വ മൊയ്ത്ര രേഖപ്പെടുത്തിയത്.

2019ലെ തെരഞ്ഞെടുപ്പിനായി ദുബേ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഗ്രാമീണ മേഖലയിലെ ദാരിദ്ര്യത്തെക്കുറിച്ചുള്ള വിഷയത്തില്‍ 2018ല്‍ പിഎച്ച്ഡി നേടിയിട്ടുണ്ട് എന്നാണ് പറഞ്ഞത്. രാജസ്ഥാനിലെ പ്രതാപ് സര്‍വകലാശാലയില്‍ നിന്നാണ് പിഎച്ച്ഡി എന്നും ദുബേ പറയുന്നുണ്ട്. എന്നാല്‍ 1993ല്‍ ദില്ലി സര്‍വ്വകലാശാലയില്‍ നിന്ന് ലഭിച്ച എംബിഎ ബിരുദത്തെപ്പറ്റി ഈ സത്യവാങ്മൂലത്തില്‍ സൂചനകളൊന്നുമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News