ചോദ്യത്തിന് കോഴ ആരോപണം; മഹുവ മൊയ്ത്ര എംപിക്കെതിരെ സിബിഐ അന്വേഷണം

ലോക്സഭയിൽ ചോദ്യം ഉന്നയിക്കുന്നതിനായി പണം വാങ്ങിയെന്ന ആരോപണത്തിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്കെതിരെ സിബിഐ അന്വേഷണം. രണ്ട് കോടി രൂപ ചോദ്യത്തിന് കോഴ വാങ്ങിയെന്ന ജയ് ആനന്ദ് ദെഹദ്രായിയുടെ പരാതിയിലാണ് അന്വേഷണം.

ALSO READ: നടന്നത് തുടർച്ചയായ രണ്ട് സ്‌ഫോടനങ്ങൾ; തീ പടരാൻ സഹായിച്ചത് പെട്രോൾ; അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ ഇങ്ങനെ

തെരഞ്ഞെടുപ്പ് ഫണ്ടായി വാങ്ങിയ കണക്കിൽപ്പെടാത്ത 75 ലക്ഷം രൂപയെക്കുറിച്ചും പരാതിയിൽ പറയുന്നുണ്ട്. ഈ തുക നൽകിയത് ഹിരാനന്ദാനിയാണ് എന്ന് അഭിഭാഷകനും മഹുവയുടെ മുൻ സുഹൃത്തുമായ ദെഹദ്രായിയുടെ പരാതിയിൽ പറയുന്നു. അതേസമയം നിഷികാന്ത് ദുബെയുടെ പരാതിയിൽ എത്തിക്സ് കമ്മറ്റി മുമ്പാകെ നവംബർ രണ്ടിന് മഹുവ ഹാജരായേക്കുമെന്നാണ് സൂചന. ഹാജരാകാൻ TMC എം പി കൂടുതൽ സമയം ചോദിച്ചെങ്കിലും എത്തിക്സ് കമ്മറ്റി രണ്ടിന് ഹാജരാകാൻ നിർദ്ദേശിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News