മഹുവ മൊയ്ത്ര ഔദ്യോഗിക വസതി ഒഴിഞ്ഞു

മഹുവ മൊയ്ത്ര ദില്ലിയിലെ ഔദ്യോഗിക വസതി ഇന്ന് ഒഴിഞ്ഞു. ഔദ്യോഗിക വസതി ഒഴിയണമെന്ന ലോക്‌സഭ ഹൗസിങ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നോട്ടീസിന് എതിരായ മഹുവയുടെ ഹര്‍ജി ദില്ലി ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു.

Also Read: സംസ്ഥാന ഫണ്ടുകള്‍ വെട്ടിക്കുറയ്ക്കാന്‍ മോദി ശ്രമിച്ചു; വെളിപ്പെടുത്തലുമായി പ്രധാനമന്ത്രിയുടെ മുന്‍ ജോ.സെക്രട്ടറി

ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന് ലോക്സഭയില്‍ നിന്നും പുറത്താക്കപ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ എംപി മഹുവ മൊയ്ത്രയ്ക്ക് ഔദ്യോഗിക വസതി ഒഴിയാന്‍ നിര്‍ദേശം നല്‍കിയത് എത്തിക്സ് കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ്. തന്നെ ലോക്സഭയില്‍ നിന്നും പുറത്താക്കിയതിനെതിരെ മഹുവ സുപ്രീം കോടതിയെ സമീപിപ്പിച്ചിരുന്നു.

മഹുവ മൊയ്ത്രയുടെ പ്രവര്‍ത്തി അതീവ ഗുരുതരവും അസാന്മാര്‍ഗികവും നീചവും ക്രിമിനല്‍ കുറ്റവുമാണ് ചെയ്തതെന്ന് കാട്ടിയാണ് എംപി സ്ഥാനത്ത് നിന്നും പുറത്താക്കിയത്. രണ്ടു കോടി രൂപ പണമായും ലക്ഷ്വറി സമ്മാനങ്ങളും ഉള്‍പ്പെടെ ദര്‍ശന്‍ ഹീരാനന്ദാനിയില്‍ നിന്നും മഹുവ അദാനിക്കെതിരെ ചോദ്യങ്ങള്‍ ചോദിക്കാന്‍ കൈപ്പറ്റിയെന്നാണ് ആരോപണം ഉയര്‍ന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News