ഈയൊരു ഒറ്റ പോസ്റ്റ് മതി… മഹുവയുടെ കുറിക്ക് കൊള്ളുന്ന ക്യാപ്ഷന്‍, ഒപ്പം ചിത്രങ്ങളും; സമൂഹമാധ്യമങ്ങളില്‍ വൈറല്‍

പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനം നടന്ന ദിവസം ത്രിണമൂല്‍ കോണ്‍ഗ്രസ് എംപിയും മുമ്പ് ലോക്‌സഭയില്‍ നിന്നും പുറത്താക്കപ്പെടുകയും ചെയ്ത മഹുവ മൊയ്ത്ര പങ്കുവച്ച ചിത്രവും ക്യാപ്ഷനും ഏറ്റെടുത്തിരിക്കുകയാണ് സമൂഹമാധ്യമങ്ങള്‍. 2019 വേഴ്‌സസ് 2024 , പോരാളികള്‍ തിരിച്ചെത്തി എന്നാണ് ചിത്രങ്ങള്‍ക്ക് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.

ALSO READ:  പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധം; പൊലീസിന് നേരെ അക്രമം അഴിച്ചുവിട്ട് കെഎസ് യു – എംഎസ്എഫ് സംഘടനകൾ

പഴയ ചിത്രങ്ങളില്‍ മൊയ്ത്രയ്‌ക്കൊപ്പം കനിമൊഴി, സുപ്രിയ സുലേ, ജ്യോതിമണി, തമിഴാച്ചി തങ്കപാണ്ഡ്യന്‍ എന്നിവരെ കാണാം. പുതിയ ചിത്രത്തില്‍ ലോക്‌സഭാ എംപിയായ ഡിമ്പിള്‍ യാദവാണ് ഉള്‍പ്പെട്ടിരിക്കുന്നത്.

ALSO READ: കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ മരം കടപുഴകി കാറിന് മുകളില്‍ വീണ് ഒരാള്‍ മരിച്ചു

പശ്ചിമബംഗാളിലെ കൃഷ്ണനഗര്‍ മണ്ഡലത്തെയാണ് മഹുവ പ്രതിനിധീകരിക്കുന്നത്. ഇത്തവണ 74 വനിതകളാണ് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ തവണ അത് 78 ആയിരുന്നു. പശ്ചിമബംഗാളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ വനിതാ എംപിമാര്‍ ലോക്‌സഭയിലെത്തിയത്. 11 പേര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News