കാടുകളിലൂടെ ഒരു യാത്രാനുഭവം… ‘മഴക്കാടുകളിലെ സഞ്ചാരപഥങ്ങൾ’ പ്രകാശിപ്പിച്ചു

പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കൗൺസിൽ അംഗവും ജില്ലാ വൈസ് പ്രസിഡൻ്റും വനിതാ സാഹിതി ജില്ലാ പ്രസിഡൻ്റുമായ എസ് സരോജം എഴുതിയ മഴക്കാടുകളിലെ സഞ്ചാരപഥങ്ങൾ എന്ന യാത്രാവിവരണം പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പ്രകാശനം ചെയ്തു. നിരൂപകൻ പ്രദീപ് പനങ്ങാട് പുസ്തകം ഏറ്റുവാങ്ങി. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡൻ്റ് വി എൻ മുരളി അധ്യക്ഷനായ ചടങ്ങിൽ മാധ്യമ പ്രവർത്തക കെ എ ബീന പുസ്തകം അവതരിപ്പിച്ചു.

Also Read: ‘എല്ലാ സംഘടനകളും മൗനം പാലിക്കുന്നത് ആർക്ക് വേണ്ടി?’ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സിനിമ സംഘടനകൾ നിലപാട് വ്യക്തമാക്കണമെന്ന് സാന്ദ്ര തോമസ്

പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി എസ് രാഹുൽ, വനിതാ സാഹിതി സംസ്ഥാന പ്രസിഡന്റ് വി സീതമ്മാൾ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി ഗിരിജാഭായി, സൈന്ധവ ബുക്സ് ഉടമ കെ ജി അജിത് കുമാർ തുടങ്ങിയവർ സംസാരിച്ചു. വനിതാസാഹിതി സംസ്ഥാന സെക്രട്ടറി പി എൻ സരസമ്മ സ്വാഗതം പറഞ്ഞു. സൈന്ധവ ബുക്സാണ് പ്രസാധകർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News