വീട്ടിലെ കുട്ടി പോയത് പോലെയാണ് തോന്നുന്നത്; വിജയ് ആന്റണിയുടെ മകൾ മീരയെക്കുറിച്ച് ജോലിക്കാരി

വിജയ് ആന്റണിയുടെ മകൾ മീരയുടെ മരണം ഞെട്ടലോടെയാണ് തമിഴ് ലോകം കേട്ടത്. എല്ലാവർക്കും പ്രിയപ്പെട്ടവൾ ആയിരുന്നു മീര. ഒരു പരാതിയുമില്ലാത്ത വളരെ സൗമ്യമായി എല്ലാവരോടും പെരുമാറിയിരുന്ന കുട്ടിയായിരുന്നു മീര എന്നാണ് വിജയ് ആന്റണിയുടെ വീട്ടിലെ വീട്ടുജോലിക്കാരിയായിരുന്ന ചന്ദ്രകാന്തി പറയുന്നത്. അവളുടെ പിറന്നാളിന് തന്റെ അടുത്ത് വന്ന് ആശിർവാദം വാങ്ങിയിരുന്നു. ജോലിക്കാർ എന്നുള്ള വേർതിരിവ് മീരയ്ക്കില്ലായിരുന്നു. അതുകൊണ്ട് തന്നെ മീരയുടെ വേർപാട് താങ്ങാൻ കഴിയുന്നില്ലെന്നും ചന്ദ്രകാന്തി പറഞ്ഞു.

ALSO READ: കൈരളി ന്യൂസിനും വാട്സ്ആപ്പ് ചാനല്‍

മീരയുടെ മരണം മാധ്യമങ്ങളിലൂടെയാണ് ചന്ദ്രകാന്തി അറിയുന്നത്. മൂന്ന് മാസം ഇവർ വിജയ് ബാബുവിന്റെ വീട്ടിൽ ജോലിക്കാരിയായിരുന്നു. മീരയ്ക്ക് ആഹാരം ഉണ്ടാക്കിക്കൊടുക്കുന്നതും സ്കൂളിൽ പോകുമ്പോൾ ടിഫിൻ തയ്യാറാക്കിക്കൊടുക്കുന്നതുമെല്ലാം ചന്ദ്രകാന്തി ഓർത്തെടുത്തു. ആരെയും ശല്യം ചെയ്യാതെ സ്നേഹമായിട്ട് പെരുമാറുന്ന കുട്ടിയായിരുന്നു മീര. വിജയ് സാറും കുടുംബവും സ്നേഹമുള്ള ആളുകളാണ്. തന്റെ വീട്ടിലെ കുട്ടി പോയത് പോലെയാണ് തോന്നുന്നത്. മീരയുടെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുന്നതായും ചന്ദ്രകാന്തി പറഞ്ഞു.

ALSO READ: കേരളത്തിന്റെ സ്വപ്‌ന പദ്ധതി: വിഴിഞ്ഞം തുറമുഖത്തിന്റെ പേരും ലോഗോയും പ്രകാശനം ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News