ആദ്യം കണ്ടപ്പോള്‍ ഞെട്ടി, പിന്നീടാണ് കോപ്പിയടിച്ചതാണെന്ന് മനസിലായത്; കണ്ണൂർ സ്‌ക്വാഡിനെ ചുരണ്ടിയെടുത്ത് ബോളിവുഡ്

കണ്ണൂർ സ്‌ക്വാഡിന്റെ പോസ്റ്റർ കോപ്പിയടിച്ച അജയ് ദേവ്ഗൺ ചിത്രം മൈദാൻ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയാകുന്നത്. മമ്മൂട്ടി ചിത്രത്തിന്റെ പോസ്റ്റര്‍ ഡിസൈനര്‍ ആന്റണി സ്റ്റീഫനാണ് ഫേസ്ബുക്കില്‍ ഈ വിവരം അറിയിച്ചത്. ആദ്യം കണ്ടപ്പോള്‍ ഞെട്ടിയെന്നും, പിന്നീട് അവര്‍ നമ്മുടേത് നോക്കി കോപ്പിയടിച്ചതാണെന്ന് മനസിലായെന്നും കോപ്പിയടി സംബന്ധിച്ച് പങ്കുവെച്ച പോസ്റ്റില്‍ സ്റ്റീഫൻ പറഞ്ഞു.

ALSO READ: ‘എന്റെ രാജകുമാരിക്ക് ജന്മദിനാശംസകള്‍’; മകള്‍ക്ക് ആശംസയുമായി മോഹന്‍ലാല്‍

‘ചോറ് ഉണ്ണുന്നതിന് അകമ്പടിയായി ഫേസ് ബുക് തുറന്നപ്പോള്‍ കണ്ട കാഴ്ച ആണ്, നടുങ്ങി പോയി. ഒരു നിമിഷം ലോകം മൊത്തം നിശ്ചലമായ പോലെ. ഞാന്‍ അങ്ങ് ഇല്ലാണ്ടായി പോയി. ധൈര്യം സംഭരിച്ചു, ഒന്നുടെ നോക്കി. ഒന്നിരുത്തി നോക്കി. അല്ല അങ്ങനെ അല്ല. ഇത് അവന്മാര്‍ മ്മ്ടെ പോസ്റ്റര്‍ കോപ്പി അടിച്ചതാണ്’, സ്റ്റീഫൻ കുറിച്ചു.

ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണരൂപം

ചോറ് ഉണ്ണുന്നതിന് അകമ്പടിയായി ഫേസ് ബുക് തുറന്നപ്പോള്‍ കണ്ട കാഴ്ച ആണ്, നടുങ്ങി പോയി. ഒരു നിമിഷം ലോകം മൊത്തം നിശ്ചലമായ പോലെ. ഞാന്‍ അങ്ങ് ഇല്ലാണ്ടായി പോയി. ധൈര്യം സംഭരിച്ചു, ഒന്നുടെ നോക്കി. ഒന്നിരുത്തി നോക്കി. അല്ല അങ്ങനെ അല്ല. ഇത് അവന്മാര്‍ മ്മ്ടെ പോസ്റ്റര്‍ കോപ്പി അടിച്ചതാണ്.

ALSO READ: ഫേസ്ബുക്കില്‍ എന്ത് കുത്തികുറിച്ചാലും ജനങ്ങളുടെ മനസ് മാറില്ല; ലൈംഗികച്ചുവയുള്ള മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നു: കെ കെ ശൈലജ

ഹാവു ശ്വാസം നേരെ വീണു. ‘ബോളിവുഡ് ഗോസായികളെ കൊണ്ട് ഒരു മലയാള സിനിമയുടെ പോസ്റ്റര്‍ കോപ്പി അടിപ്പിച്ചിരിക്കണൂ’ ഒരു ലോഡ് നെഗളിപ്പില്‍, ആ കസേരയില്‍ ഞാന്‍ ഒന്ന് നിവര്‍ന്നിരുന്നു ആത്മഗതം ചെയ്തു. അല്ല പിന്നെ.

NB: കോപ്പി അടി ഒരു തെറ്റൊന്നുമല്ല ….. മ്മളും അടിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News