മാന്നാർ കൊലപാതകം; മുഖ്യപ്രതി അനിൽകുമാറിന്റെ സുഹൃത്ത് നസീറിനെ ഇന്ന് വിണ്ടും ചോദ്യം ചെയ്യും

മാന്നാർ കല കൊലപാതകത്തിലെ മുഖ്യപ്രതി അനിൽകുമാറിന്റെ സുഹൃത്ത് നസീറിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. നസീറുമായി അനിൽകുമാർ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് സിഡിആർ രേഖകൾ പുറത്തുവന്നതിന് പിന്നാലെയാണ് ചോദ്യം ചെയ്യുന്നത്. ഇന്നലെയും അനിൽകുമാർ വിളിച്ചു. പൊലീസ് ചോദ്യം ചെയ്യുന്നതിനിടയിലാണ് അനിൽകുമാർ വിളിച്ചത്. അന്വേഷണത്തെ സംബന്ധിച്ച വിശദാംശങ്ങൾ തേടി. പൊലീസ് അന്വേഷണം ആരംഭിച്ച ശേഷം അനിൽകുമാർ ഇയാളെ നിരന്തരം വിളിച്ചിട്ടുണ്ട്.

Also Read: ഉദ്ഘാടനത്തിന് പണം പറ്റുമെന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവന നിയമ വ്യവസ്ഥയുടെ ലംഘനം: എല്‍ഡിഎഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി

കല കൊല്ലപ്പെട്ട കാലയളവ് മുതൽ ഉള്ള ഫോൺ രേഖകളിൽ നസീറുമായി തുടർച്ചയായി ഫോൺ ബന്ധമുള്ളതായും കണ്ടെത്തിയിട്ടുണ്ട്. മുൻപ് സ്പിരിറ്റ് കടത്തൽ വാഹനത്തിലെ ഡ്രൈവറായിരുന്നു അനിൽകുമാർ. അതുകൊണ്ട് തന്നെ ഇയാളുടെ അബ്കാരി ബന്ധങ്ങളെ പറ്റിയും പൊലീസ് അന്വേഷിക്കുന്നുണ്ട്. അതേസമയം, അന്വേഷണസംഘത്തെ പൊലീസ് മൂന്നായി തിരിച്ചിട്ടുണ്ട്. മൂന്ന് പ്രതികളെയും മൂന്ന് പൊലീസ് സ്റ്റേഷനുകളിലേക്ക് മാറ്റിയിരിക്കുകയാണ്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണ് ഇവരെ ചോദ്യം ചെയ്യുന്നത്. ഇന്നലെ പ്രതികളുടെ വീട്ടിലും പരിസരത്തും പൊലീസ് തിരച്ചിൽ നടത്തിയിരുന്നു.

Also Read: എൻജിൻ്റെ പ്രവർത്തനം നിലച്ച് കൂറ്റൻ വള്ളം തിരയിൽപ്പെട്ടു; അത്ഭുതകരമായി രക്ഷപ്പെട്ട് തൊഴിലാളികൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News