ചേർത്തലയിലെ ഡോക്ട‍ർ ദമ്പതിമാരെ ഓൺലൈൻ ഷെയർ ട്രേഡിംഗ് തട്ടിപ്പിലൂടെ കബളിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയിലായി

Online Fraud Case

ചേർത്തലയിലെ ഡോക്ടർ ദമ്പതിമാർക്ക് ഓൺലൈൻ ഷെയർ ട്രേഡിംഗ് തട്ടിപ്പിലൂടെ 7.5 കോടി നഷ്ടപ്പെട്ട കേസിൽ. പ്രധാന പ്രതികളിലൊരാളായ രാജസ്ഥാൻ പാലി സ്വദേശി നിർമ്മൽ ജയിൻ (22) പൊലീസ് പിടിയിലായി. ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. എ സുനിൽരാജിന്റ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. ഓൺലൈൻ തട്ടിപ്പ് നടത്തുന്ന ചൈനീസ് കമ്പനിയുമായി നേരിട്ട് ബന്ധമുള്ള ഇന്ത്യയിലെ മുഖ്യകണ്ണികളിലൊരാളാണ് ഇയാൾ.

Also Read: രക്ഷപ്പെട്ടത് തലനാരിടയ്ക്ക്! യുപിയിൽ കെട്ടിടം തകർന്നുവീണ് അപകടം, രണ്ട് കുട്ടികൾ രക്ഷപ്പെട്ടത് അത്ഭുതകരമായി

കേസിലെ മറ്റൊരു പ്രതിയായ ഭഗവാൻ റാമിനെ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്കും ചൈനീസ് കമ്പനിയുമായി നേരിട്ട് ബന്ധമുണ്ട്. ഭഗവാന്റെ അറസ്റ്റിന് ശേഷം നിർമ്മൽ ജയിൻ ഫോണുകളെല്ലാം ഉപേക്ഷിച്ച് ഒളിവിൽ കഴിയുകയായിരുന്നു. ദിവസങ്ങളോളം രാജസ്ഥാനിലെ വിവിധ പ്രദേശങ്ങളിൽ അന്വേഷണം നടത്തിയ ശേഷമാണ് പാലി ജില്ലയിലെ ജോജാവാർ എന്ന സ്ഥലത്തെ ഒളിസങ്കേതത്തിൽ നിന്ന് ഇയാളെ പിടികൂടിയത്.

Also Read: കടം കൊടുത്ത പണം തിരിച്ചു ചോദിച്ചതിന് വയോധിക ദമ്പതികൾക്ക് ക്രൂര മർദ്ദനം

2022 മുതൽ ഇത്തരം കുറ്റകൃത്യം ചെയ്യുന്ന നിർമ്മൽ ജയിൻ ആദ്യമായാണ് അറസ്റ്റിലാകുന്നത്. ഇയാൾക്ക് പത്തോളം ബാങ്കുകളിൽ അക്കൗണ്ടുകളുള്ളതായും ക്രിപ്റ്റോ വാലറ്റുകളുള്ളതായും  ബാങ്കുകളുടെ പേരിൽ നിരവധി വ്യാജ ഇ-മെയിൽ ഐ.ഡി. ഉണ്ടാക്കിയിട്ടുള്ളതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ചിലെ എസ്.ഐ.മാരായ അഗസ്റ്റ്യൻ വർഗ്ഗീസ്, സുധീർ എ., എസ്.സി.പി.ഒ. ബൈജു മോൻ, സി.പി.ഒ. ആന്റണി ജോസഫ് എന്നിവരുൾപ്പെടുന്ന സംഘമാണ് ഈ കേസ്സ് അന്വേഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News