കൂട്ടബലാത്സംഗത്തിന് ശേഷം കൊന്ന്‌ കുളത്തിൽ തള്ളി? മൃതദേഹം വലിച്ചിഴച്ച് പൊലീസ്; മുഖ്യപ്രതി അറസ്റ്റിൽ

ബംഗാൾ കാളിയഗഞ്ചിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. പോക്‌സോ നിയമത്തിലെ വകുപ്പുകൾ, കൊലപാതകം എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.

ഉത്തര ദിനാജ്പുർ ജില്ലയിലെ കാളിയാഗഞ്ചിൽ വ്യാഴാഴ്ച ട്യൂഷന് പോയതായിരുന്നു 17 വയസ്സ് പ്രായമുള്ള പെൺകുട്ടി . എന്നാൽ കുട്ടി തിരിച്ചെത്താതായതോടെ രക്ഷിതാക്കളും നാട്ടുകാരും അന്വേഷിച്ചിറങ്ങി, പൊലീസിനെ സമീപിച്ചു. തുടർന്ന് നടത്തിയ തിരച്ചിലാണ് സമീപത്തെ കുളത്തിൽനിന്ന്‌ മൃതദേഹം കണ്ടെടുത്തത്‌. പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തശേഷം കൊന്ന്‌ കുളത്തിൽ തള്ളിയതാണെന്ന് പ്രദേശവാസികൾ ആരോപിച്ചു. പ്രതികളെ കണ്ടെത്തി വധശിക്ഷ നൽകണപ്പെട്ട് പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു. ഇതിനിടെ മ്യതദേഹം പൊലീസ് വലിച്ചിഴച്ച് ആശുപത്രിയിലേക്ക് മാറ്റുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതോടെ പ്രതിഷേധം ശക്തമായി. സംഭവത്തെ തുടർന്ന് പ്രതിഷേധക്കാർ കടകൾക്കും വാഹനങ്ങൾക്കും തീ വെച്ചു.

കേസിൽ 20 വയസുള്ള ഒരാൾ അറസ്റ്റിലായിട്ടുണ്ടെന്നും പോക്‌സോ നിയമത്തിലെ വകുപ്പുകൾ, കൊലപാതകം എന്നിവ ചുമത്തി കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News