കേരളത്തിലേക്ക് ലഹരി കടത്തുന്ന സംഘത്തിലെ മുഖ്യകണ്ണി പിടിയില്‍

കേരളത്തിലേക്ക് ലഹരി കടത്തുന്ന സംഘത്തിലെ മുഖ്യകണ്ണി പിടിയിലായി. നൈജീരിയന്‍ സ്വദേശി ഹഫ്‌സ റിഹാനത്ത് ഉസ്മാനാണ് ബംഗളൂരുവില്‍ പിടിയിലായത്. കാസര്‍ഗോഡ് കേന്ദ്രീകരിച്ച് നടന്ന ലഹരി ഇടപാട് കേസിലെ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

ഇന്നലെയാണ് പ്രതിയെ കാസര്‍ഗോഡ് ബേക്കല്‍ പൊലീസ് ബംഗളൂരുവിലെത്തി അറസ്റ്റ് ചെയ്തത്. കാസര്‍ഗോട്ടെ ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട് പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് പ്രതി ബംഗളൂരുവിലുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചത്. തുടര്‍ന്ന് ബേക്കല്‍ പൊലീസ് ബംഗളൂരുവില്‍ എത്തി പ്രതിയെ പിടികൂടുകയായിരുന്നു.

പ്രതിയെ ബേക്കല്‍ സ്റ്റേഷനില്‍ എത്തിച്ചു. സംസ്ഥാന രാസലഹരി എത്തിക്കുന്നതുമായി ബന്ധപ്പെട്ട പ്രധാന കണ്ണിയാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News