പുല്‍പ്പള്ളി ബാങ്ക് വായ്പാ തട്ടിപ്പ്; പ്രതി സജീവന്‍ കൊല്ലപ്പുള്ളി പിടിയില്‍

പുല്‍പ്പള്ളി ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ പ്രതിയും കോണ്‍ഗ്രസ് സേവാദള്‍ ജില്ലാ വൈസ് ചെയര്‍മാനുമായ സജീവന്‍ കൊല്ലപ്പുള്ളി പൊലീസ് പിടിയില്‍. സുല്‍ത്താന്‍ ബത്തേരി പൊലീസാണ് ഇയാളെ പിടികൂടിയത്.

Also read- നടു റോഡില്‍ യുവതിയെ വെട്ടാന്‍ വടിവാളുമായി പിന്നാലെ ഓടി യുവാവ്; നാട്ടുകാര്‍ ഇടപെട്ടതോടെ യുവതിക്ക് രക്ഷപ്പെടല്‍

ബത്തേരി കോട്ടക്കുന്നില്‍വെച്ചാണ് ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കര്‍ണാടകയിലെ ധര്‍മസ്ഥലയില്‍ ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്നാണ് വിവരം. കീഴടങ്ങാന്‍ എത്തിയപ്പോള്‍ പിടികൂടിയതാണെന്നും വിവരമുണ്ട്.

Also Read- നടന്‍ ധ്രുവന്റെ കാല്‍ മുറിച്ചുമാറ്റി; ദാരുണ സംഭവം ആദ്യ ചിത്രത്തിന്റെ റിലീസിന് മുന്‍പ്

സജീവന്‍ കൊല്ലപ്പുള്ളിയുടെ അക്കൗണ്ടിലേക്കാണ് ബാങ്കില്‍ നിന്ന് തിരിമറി നടത്തിയ പണം ട്രാന്‍സ്ഫര്‍ ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതിക്കായുള്ള അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഇതിനിടെയാണ് ഇയാള്‍ പൊലീസ് പിടിയിലാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News