താമരശേരിയില്‍ പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസ്; മുഖ്യപ്രതി പിടിയില്‍

കോഴിക്കോട് താമരശേരിയില്‍ പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മുഖ്യപ്രതി പിടിയില്‍. കാസര്‍ഗോഡ് സ്വദേശിയായ മുഹമ്മദ് ഷമീര്‍ ആണ് അറസ്റ്റിലായത്.

Also Read- സ്വപ്‌നങ്ങളെ നിയന്ത്രിക്കണം; ഡ്രില്ലര്‍ ഉപയോഗിച്ച് സ്വയം മസ്തിഷ്‌ക ശസ്ത്രക്രിയ നടത്തി യുവാവ്; ഒടുവില്‍ ആശുപത്രിയില്‍

കല്‍പ്പറ്റ-പടിഞ്ഞാറത്തറ റൂട്ടില്‍ പുഴമുടി എന്ന സ്ഥലത്തെ സ്വകാര്യ റിസോര്‍ട്ടില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. കൊലപാതകശ്രമം ഉള്‍പ്പടെ നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണ്.

Also Read- മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി പീഡിപ്പിച്ച സംഭവം നടന്നത് രാജ്യത്തെ മികച്ച പൊലീസ് സ്റ്റേഷന് ഒരു കിലോമീറ്റര്‍ അകലെ

താമരശേരി സ്വദേശിയായ ഷാഫിയെയാണ് ഷമീറിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ഏപ്രിലില്‍ തട്ടിക്കൊണ്ടുപോയത്. 10 ദിവസത്തിന് ശേഷമാണ് ഷാഫിയെ കണ്ടെത്താനായത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് തട്ടിക്കൊണ്ടുപോകലിന് കാരണമെന്നാണ് അറിയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News