അസമിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത കേസിലെ പ്രതി കുളത്തിൽ മുങ്ങി മരിച്ചു ; സംഭവം തെളിവെടുപ്പിനിടെ

അസം കൂട്ടബലാത്സംഗ കേസിലെ പ്രതി കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കുളത്തില്‍ വീണ് മരിച്ചെന്ന് അസം പൊലീസ്. കേസിലെ പ്രതിയെന്ന് ആരോപിക്കുന്ന താഫസുല്‍ ഇസ്‌ലാം തെളിവെടുപ്പിനായി കൊണ്ട് വന്നപ്പോള്‍ കുളത്തിലേക്ക് ചാടുകയായിരുന്നു. രണ്ട് മണിക്കൂര്‍ നേരത്തെ തിരച്ചിലിനൊടുവിലാണ് ഇസ്‌ലാമിന്റെ മൃതദേഹം കണ്ടെടുത്തത്.

Also Read; ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെതിരായ അഴിമതി ആരോപണക്കേസ് സിബിഐക്ക്

കഴിഞ്ഞ ദിവസമാണ് അസമിലെ നാഗോണ്‍ ജില്ലയില്‍ 14കാരി ട്യൂഷന്‍ ക്ലാസില്‍ നിന്നും വീട്ടിലേക്ക് മടങ്ങുന്നതിനിടെ കൂട്ട ബലാത്സംഗത്തിനിരയായത്. ബോധരഹിതയായി വഴിയരികില്‍ കിടന്ന പെണ്‍കുട്ടിയെ പ്രദേശവാസികളാണ് ആശുപത്രിയിലെത്തിച്ചത്. അതേസമയം, കേസിലെ പ്രതികളായ മറ്റ് രണ്ട് പേരെ പിടികൂടാന്‍ പൊലീസിന് ഇനിയും കഴിഞ്ഞിട്ടില്ല.

Also Read; ‘തെറ്റ് ചെയ്ത ആരെയും സംരക്ഷിക്കില്ല; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ശക്തമായ നിലപാടുകളെടുത്ത് മുന്നോട്ടുപോകും’; മന്ത്രി വീണ ജോർജ്

The main accused of the assam POCSO case drowned in a pond when he tried to escape from the police custody

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News