അന്താരാഷ്ട്ര വ്യാപരമേളയിലെ മുഖ്യ ആകര്‍ഷണം കേരള പവലിയനെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ദില്ലിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസ്. കേരളത്തിന്റെ മനോഹാരിത, ടൂറിസം , ഭക്ഷണം, ഹാന്റി ക്രാഫ്റ്റസ് തുടങ്ങിയ എല്ലാ ചേരുവകളും ഉള്‍കൊള്ളുന്നതാണ് കേരള പവിലിയന്‍. കേരളത്തിന്റെ തനത് ഉല്പന്നങ്ങള്‍ വാങ്ങാമെന്നതും തനത് രുചികള്‍ പരീക്ഷിക്കാമെന്നതുമാണ് കേരള പവലിയനെ ശ്രദ്ധാ കേന്ദ്രമാക്കുന്നത്.
അന്താരാഷ്ട്ര വ്യാപരമേളയിലെ കേരള പവലിയന്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പവിലിയനിലെ എല്ലാ സ്റ്റാളുകളും സന്ദര്‍ശിച്ച അദ്ദേഹം ഫുഡ് കോര്‍ട്ടിലെത്തി കുടുംബശ്രീ, സാഫ് എന്നിവയുടെ സ്റ്റാളുകള്‍ സന്ദര്‍ശി ക്കുകയും കേരളത്തിന്റെ തനത് വിഭവങ്ങളായ കപ്പയും മീന്‍ കറിയും രുചിക്കുകയും ചെയ്തു.
കേരള പവിലിയനിലെത്തിയ പ്രൊഫ. കെ.വി തോമസിനെ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ കെ.ജി സന്തോഷ്, ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. ആര്‍. പ്രവീണ്‍, ജോയിന്റ് സെക്രട്ടറി വി ശ്യാം , ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരായ ടി. സതികുമാര്‍, സി.ടി ജോണ്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here