പ്രധാന കഥാപാത്രത്തിന്റെ പേര് മാറും; ഭ്രമയുഗം സിനിമയ്‌ക്കെതിരായ ഹര്‍ജി തീര്‍പ്പാക്കി ഹൈക്കോടതി

ഭ്രമയുഗം സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. പ്രധാന കഥാപാത്രത്തിന്റെ പേരുമായി ബന്ധപ്പെട്ട് നല്‍കിയ ഹര്‍ജിയാണ് തീര്‍പ്പാക്കിയത്. പ്രധാന കഥാപാത്രത്തിന്റെ പേര് കൊടുമോണ്‍ പോറ്റി എന്നാക്കി മാറ്റിയെന്നും ഇതിന് സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ലഭിച്ചതായും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

ALSO READ:ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ നിന്ന് പേര് വെട്ടി മാറ്റിയ സംഭവം; എത്ര കോൺഗ്രസ് നേതാക്കന്മാർ പ്രതികരിച്ചു: കെ ടി ജലീൽ എംഎൽഎ

പേര് മാറ്റത്തിനുള്ള അപേക്ഷ ലഭിച്ചതായും അത് അംഗീകരിച്ചതായും സെന്‍സര്‍ ബോര്‍ഡും കോടതിയില്‍ വ്യക്തമാക്കി. തുടര്‍ന്നാണ് കോടതി ഹര്‍ജി തീര്‍പ്പാക്കിയത്. ഭ്രമയുഗത്തിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോട്ടയം പുഞ്ചമണ്‍ കുടുംബം സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. കുഞ്ചമണ്‍ പോറ്റി എന്നായിരുന്നു കഥാപാത്രത്തിന് നല്‍കിയിരുന്ന പേര്. ഇത് തങ്ങളുടെ കുടുംബപ്പേരും സ്ഥാനപ്പേരുമാണെന്നും സിനിമയിലെ കഥാപാത്രം ദുര്‍മന്ത്രവാദങ്ങളും മറ്റും ചെയ്യുന്നതായി കാണിച്ചിരിക്കുന്നത് കുടുംബത്തിന്റെ സല്‍പ്പേരിനെ ബാധിക്കുന്നതാണെന്നുമായിരുന്നു ഹര്‍ജിയിലെ ആരോപണം.

ALSO READ:വന്യജീവി ആക്രമണങ്ങള്‍ തടയാന്‍ കേന്ദ്ര നിയമങ്ങള്‍ ഭേദഗതി ചെയ്യണം; പ്രമേയം പാസാക്കി കേരള നിയമസഭ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News