മുനമ്പം നിവാസികളുടെ സംരക്ഷണത്തിനു തന്നെയാണ് ജുഡീഷ്യൽ കമ്മീഷൻ പ്രധാന പരിഗണന നൽകുന്നത്; ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ

Munambam Judicial commission

മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ മുനമ്പം നിവാസികളുടെ സംരക്ഷണത്തിനു തന്നെയാണ് ജുഡീഷ്യൽ കമ്മീഷൻ പ്രധാന പരിഗണന നൽകുന്നതെന്ന് ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ. റിപ്പോർട്ട് സമർപ്പിക്കുന്നതിന് മൂന്നു മാസം കുറഞ്ഞ കാലയളവാണെങ്കിലും പരമാവധി വേഗത്തിൽ തന്നെ നടപടികൾ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

താമസക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതും, ഭൂമിയുടെ കിടപ്പും, സ്വഭാവവും, വ്യാപ്തിയും തിരിച്ചറിയുക എന്നതുമാണ് മുനമ്പം വിഷയത്തിൽ ജുഡീഷ്യൽ കമ്മീഷന്റെ പ്രധാന പരി​ഗണനാ വിഷയങ്ങൾ. ഭൂമിയിലെ ശരിയായ താമസക്കാരുടെ സംരക്ഷണത്തിന് സർക്കാർ സ്വീകരിക്കേണ്ട നടപടികൾ ശുപാർശ ചെയ്യുക എന്നതുമാണ് കമ്മീഷന്റെ ഉത്തരവാദിത്തം.

Also Read: മുനമ്പം വിഷയം; ജുഡീഷ്യല്‍ കമ്മിഷന്റെ പരിഗണനാ വിഷയങ്ങള്‍ തീരുമാനിച്ച് സര്‍ക്കാര്‍

ഈ മാസം 26ന് മുഖ്യമന്ത്രി വിളിച്ച ഉന്നതലയോഗമാണ് മുനമ്പം ഭൂമി പ്രശ്നം പഠിക്കാൻ ജുഡീഷ്യൽ കമ്മീഷനെ വെക്കാൻ തീരുമാനമെടുത്തത്. മുനമ്പത്തെ സമരസമിതി നേതാക്കളുമായി മുഖ്യമന്ത്രി ചർച്ച നടത്തിയിരുന്നു. ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുന്നത് അടക്കമുള്ള ഉന്നതല യോഗ തീരുമാനങ്ങളും മുഖ്യമന്ത്രി മുനമ്പത്തെ ജനങ്ങളോട് വിശദീകരിച്ചു. മുനമ്പം ഭൂമി പ്രശ്നത്തിൽ നിയമപരവും ശാശ്വതവുമായ പരിഹാരമാണ് സർക്കാർ ലക്ഷ്യമിടുന്നത്. കാലതാമസം ഒഴിവാക്കാനാണ് കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കാനുള്ള മൂന്നുമാസത്തെ സമയപരിധി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News